സ്മാർട്ട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ 4000 റിയാൽ പിഴ; നിയമവുമായി സഊദി
സ്മാർട്ട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ 4000 റിയാൽ പിഴ; നിയമവുമായി സഊദി
റിയാദ്: സഊദി അറേബ്യയിലെ സ്മാർട്ട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കരുതെന്ന നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. ഉപയോക്താക്കളിൽ നിന്നുള്ള യാത്രാ അഭ്യർഥന സ്വീകരിച്ച് ട്രിപ്പ് റദ്ദാക്കിയാൽ ഡ്രൈവർമാർ പിഴ അടക്കേണ്ടിവരും. 4000 റിയാൽ പിഴയാണ് ഈടാക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.
സഊദി സ്‍മാർട്ട് ടാക്സികളെ നിയത്രിക്കുന്ന ചട്ടങ്ങളിലെ ഭേദഗതികൾ പ്രകാരമാണ് ഈ ശിക്ഷാ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ ഇൻഫർമേഷൻ സെന്ററിന് കീഴിലുള്ള ഷോമോസ് സെക്യൂരിറ്റി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടാക്സികൾ, ടാക്സി ബ്രോക്കർമാർ, ഗൈഡഡ് വാഹനങ്ങൾ എന്നിവയ്ക്കായുള്ളതാണ് ഭേദഗതി.
ഭേദഗതികൾ പ്രകാരം, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ (ടി.ജി.എ) അംഗീകാരം നേടിയ ശേഷം സ്മാർട്ട് ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് ലഭിച്ച നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് അനുവദനീയമാണ്. അതിനാൽ രാജ്യത്തെ ഏത് നഗരങ്ങളിലേക്ക് മാറാനും ഓരോ ആളുകൾക്കും അവസരം ലഭിക്കും.
അതേസമയം, പുതിയ ഭേദഗതികൾ പ്രകാരം, ഡ്രൈവർമാർക്ക് ആവശ്യമായ ഡാറ്റ നൽകുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ അംഗീകൃത സാങ്കേതിക സംവിധാനത്തിന്റെ ദാതാക്കൾക്ക് പിഴ ചുമത്തും. 5000 റിയാൽ ആയിരിക്കും പിഴ. സാങ്കേതിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് തുടരുന്നതിൽ പരാജയപ്പെട്ടാലും 5000 റിയാൽ പിഴ അടക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."