ജീവനക്കാരോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നു: സെറ്റ്‌കോ
കോഴിക്കോട് • ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചും നിഷേധിച്ചുമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സെറ്റ്കോ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. ഡി.എ കുടിശ്ശിക നൽകാതെ ജീവനക്കാരോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാർഥികൾക്ക് മാന്യമായി വസ്ത്രം ധരിച്ചാൽ കലാലയങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥ ഭീകരമാണ്. സർവകലാശാലകൾ പാർട്ടി ഓഫിസിന് സമാനമാക്കാനുള്ള ശ്രമമാണ് കേരളത്തിൽ കാണുന്നത്. സ്വജനപക്ഷപാതം സർക്കാറിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.സംസ്ഥാന ചെയർമാൻ എ.എം അബൂബക്കർ അധ്യക്ഷനായി. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. പി.കെ.എം ഷഹീദ്,എം. അഹമ്മദ് ബഷീർ ചെറിയാണ്ടി, പി.കെ അസീസ്, ഒ. ഷൗക്കത്തലി, കെ.ടി അബ്ദുല്ലത്തീഫ്, സി.ടി.പി ഉണ്ണി മൊയ്തീൻ, നിസാർ ചേലേരി, അബ്ദുറഹ്മാൻ, അമീർ കോഡൂർ, എം.എ മുഹമ്മദാലി, വി.പി.എം ഇസ്മാഈൽ, കെ. അനസ് നവാസ് പുത്തലത്ത്, ഡോ. അബ്ദുൽ ജലീൽ ഒതായി, ഡോ. സൈനുൽ ആബിദ് കോട്ട, അശ്റഫ് കെ.കെ, പി.എം സ്വലാഹുദ്ദീൻ, എം.എ ലത്തീഫ്, നൗഷാദ് കോപ്പിലാൻ, കെ.പി ഫൈസൽ, വി.കെ മുനീർ റഹ്മാൻ, അൻവർ, എ.പി അബ്ദുൽ ഖാദിർ പറവണ്ണ, ഇക്ബാൽ കോഴിപ്ര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."