സഊദി എയർലൈൻസ് ടിക്കറ്റെടുക്കുമ്പോൾ ഉംറ പെർമിറ്റ്
റിയാദ്: സഊദി എയർലൈൻസിന്റെ ടിക്കറ്റെടുക്കുമ്പോൾ ഉംറ പെർമിറ്റ് ലഭ്യമാകുന്ന സംവിധാനം സജ്ജീകരിച്ചു. സഊദി എയർലൈൻസിന്റെ വെബ്സൈറ്റ് വഴി ജിദ്ദ, തായിഫ് വിമാനത്താവളങ്ങളിൽ ഇറങ്ങാനായുള്ള ടിക്കറ്റെടുക്കുന്നവർക്കാണ് ഉംറ പെർമിറ്റ് കൂടി ലഭ്യമാകുന്ന പദ്ധതി പ്രാബല്യത്തിൽ വരുന്നത്. ഈ മാസം 25 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് സഊദിയ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ യാത്രക്കാരൻ ഉംറയ്ക്ക് അർഹനാണോ എന്ന് ഹജ് ഉംറ മന്ത്രാലയം പരിശോധിക്കും. തുടർന്നായിരിക്കും ഉംറ തീർത്ഥാടനത്തിനായി അനുമതി നൽകുക. ഇതിനായി തവക്കൽന, ഇഅതമർനാ ആപുകളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇവകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് ടിക്കറ്റ് ബുക്ക് ചെയ്യു മ്പോൾ നൽകേണ്ടത്. സഊദിയ ടിക്കറ്റ് എടുക്കുന്നതോടെ ഈ രണ്ടു ആപുകളിലും ഉംറ പെർമിറ്റ് കൂടി ൽ;ലഭ്യമാകുന്ന സംവിധാനമാണ് സജ്ജീകരിക്കുന്നത്. പിന്നാലെ മൊബൈലിൽ സന്ദേശവുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."