കുടകിലെ സംഘര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു
മടിക്കേരി: കുടക് മേഖലയിലുണ്ടാകുന്ന നിരന്തരസംഘര്‍ഷം കാരണം കുടകിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം കുടകില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവാണനുഭവപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി ആര്.എസ്.എസ്. പ്രവര്ത്തകന് പ്രവീന്‍ പൂജാരി കുശാല്‍ നഗറില്‍ കൊല്ലപ്പെടുകയും, ഉത്തര പ്രദേശ് സ്വദേശി അബ്ദുല്‍ ഖുദ്ധൂസിന് വെട്ടേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസംവരെ കുശാല്‍ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണേന്ത്യയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖ നഗരവും വിനോദ സഞ്ചാരികളുടെ ആകര്‍ഷക നഗരവുമാണ് കുശാല്‍നഗര്‍. നിത്യേന നൂറുക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വിനോദസഞ്ചാരികളുടെ മുഖ്യാആകര്ഷണങ്ങളായ ഗോള്‍ഡന്‍ ടെമ്പിളും, നിസര്ഗദാമയും, എലിഫെന്റെു ക്യാംപും നിലകൊള്ളുന്നത് കുശാല്‍നഗറിലും പരിസരത്തുമാണ്.
ഈ ആഴ്ചയില്‍ ചരിത്രത്തിലില്ലാത്തവിധം വിനോദസഞ്ചാരികളുടെ കുറവ് അനുഭവപ്പെട്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ഇതുകാരണം ടൂറിസം മേഖലയില്‍ വന്‍സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ആളുകളുടെ എണ്ണം വളരെ കുറഞ്ഞു. ഇവയില്‍ പലതും അടഞ്ഞ് കിടക്കുകയാണ്.കഴിഞ്ഞ വര്ഷംടിപ്പു ജയന്തിയുടെ പേരിലുണ്ടായ കലാപത്തിലും ടൂറിസം മേഖലയ്ക്കു വന്‍ നഷ്ടമാണ് സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."