ഉംറക്കും തീർത്ഥാടനത്തിനും എത്തുന്നവരോട് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സഊദി അറേബ്യ
ഉംറക്കും തീർത്ഥാടനത്തിനും എത്തുന്നവരോട് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സഊദി അറേബ്യ
റിയാദ്: സഊദി അറേബ്യയിലേക്ക് ഉംറക്കോ തീർത്ഥാടനത്തിനോ എത്താൻ ഉദ്ദേശിക്കുന്ന വിദേശ മുസ്‌ലിംകളോട് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഹജ്ജ്, ഉംറ മന്ത്രാലയം. ഉംറയുടെ ബന്ധപ്പെട്ട് ഏറെ സൗകര്യങ്ങളുള്ള സർക്കാർ പ്ലാറ്റ്‌ഫോം നുസുക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ഉംറ തീർഥാടകർക്കും പുണ്യ നഗരങ്ങളായ മക്കയിലെയും മദീനയിലെയും സന്ദർശകർക്കും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി അറേബ്യ കഴിഞ്ഞ വർഷം സഊദി അറേബ്യ ആരംഭിച്ച പ്ലാറ്റ്‌ഫോം ആണ് നുസുക്ക്.
ഉംറ ചെയ്യാനോ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ ആഗ്രഹിക്കുന്ന മുസ്‌ലിംകൾക്ക് ആവശ്യമായ വിസകളും പെർമിറ്റുകളും നേടുന്നതിനും അനുബന്ധ പാക്കേജുകൾ ഇലക്ട്രോണിക് ആയി ബുക്ക് ചെയ്യുന്നതിനും പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ ഉംറ ചടങ്ങുകൾ നടത്തുന്നതിന് ഈ പ്ലാറ്റ്‌ഫോം വഴി സമയം ക്രമീകരിക്കാൻ സാധിക്കും. വിശുദ്ധ മക്കയ്ക്കും മദീനയിലെ പ്രവാചകന്റെ മസ്ജിദിന്റെയും സമീപമുള്ള ഹോട്ടലുകളിൽ താമസം ഉറപ്പിക്കുന്നതിനും ഈ സേവനം ഉപയോഗിക്കാം. കൂടാതെ ഒമ്പത് ഭാഷകളിലെ സേവനങ്ങൾ, ഉംറ സേവന ദാതാക്കളുമായി നേരിട്ടുള്ള ആശയവിനിമയം, ഇസ്ലാമിക ചരിത്ര സ്ഥലങ്ങളെ കുറിച്ചുള്ള ഗൈഡ്ബുക്ക് തുടങ്ങിയ സൗകര്യങ്ങളുടെ നുസുക്കിന്റെ മറ്റ് നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
ഏകദേശം രണ്ട് മാസം മുമ്പ് ആരംഭിച്ച നിലവിലെ സീസണിൽ വിദേശത്ത് നിന്ന് 10 ദശലക്ഷം മുസ്‌ലിംകൾ ഉംറ തീർത്ഥാടനം നടത്തുമെന്നാണ് സഊദി അറേബ്യയുടെ പ്രതീക്ഷ. ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമാക്കി നീട്ടിയിട്ടുണ്ട്. വിസ ലഭിച്ചവർക്ക് എല്ലാ കര, വ്യോമ, കടൽ ഔട്ട്‌ലെറ്റുകൾ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനും അനുമതി നൽകിയിട്ടുണ്ട്. വനിതാ തീർഥാടകർക്ക് ഇനി പുരുഷ രക്ഷകർത്താക്കളുടെ അകമ്പടിയും ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."