കാനഡയിലേക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ അവസരം; 'പി.ജി.പി പ്രോഗ്രമിനും സൂപ്പര്‍ വിസ'ക്കും ഇപ്പോള്‍ അപേക്ഷിക്കാം
കാനഡയിലേക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ അവസരം; 'പി.ജി.പി പ്രോഗ്രമിനും സൂപ്പര്‍ വിസ'ക്കും ഇപ്പോള്‍ അപേക്ഷിക്കാം
പഠനത്തിനും ജോലിക്കുമായി വിദേശത്തെത്തി പിന്നീട് സ്ഥിരതാമസം ലഭ്യമായവര്‍ക്ക് അവരുടെ ആശ്രിതരെ കൂടി കൊണ്ടുവരാനുള്ള അവസരം പല വിദേശ രാജ്യങ്ങളും മുന്നോട്ട് വെക്കാറുണ്ട്. ഇത്തരത്തില്‍ കാനഡയില്‍ സ്ഥിര താമസവും പൗരത്വവും നേടിയ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്കും അവരുടെ ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം കനേഡിയന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പാരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പാരന്റ്‌സ് പ്രോഗ്രാം (PGP) എന്ന സ്‌കീമിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. മലയാളികളടക്കം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറിയ രാജ്യമെന്ന നിലയില്‍ കാനഡയുടെ PGP പ്രോഗ്രാം വലിയ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്.
PGP Program
കാനഡയില്‍ പൗരത്വം നേടിയ വിദേശികള്‍ക്ക് സ്വന്തം കുടുംബത്തെ രാജ്യത്ത് കൊണ്ടുവരാനുള്ള പദ്ധതിയാണിത്. മാതാപിതാക്കളെയും, ഗ്രാന്റ് പാരന്‍സിനെയും സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരമാണ് എമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) പി.ജി.പി പ്രോഗ്രാം വഴി നല്‍കുന്നത്. തന്റെ മാതാപിതാക്കളെയും ഗ്രാന്റ് പാരന്‍സിനും കാനഡയില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ അവസരം നല്‍കുന്ന പ്രോഗ്രാമാണിത്.
ഐ.ആര്‍.സി.സിയുടെ പുതിയ നിയമം പ്രകാരം ഈ വര്‍ഷം 15000 പി.ജി.പി സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഒക്ടോബര്‍ 10 മുതല്‍ 23 വരെയുള്ള തീയതികളില്‍ 24,200 സ്‌പോണ്‍സര്‍മാര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള ക്ഷണങ്ങള്‍ മെയില്‍ ചെയ്യാനും ഐ.ആര്‍.സി.സി തീരുമാനിച്ചിട്ടുണ്ട്. 1080 ഡോളര്‍ മുതലാണ് പി.ജി.പി സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള ഫീസ് കണക്കാക്കിയിരിക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
2020 ലെ പി.ജി.പി പ്രോഗ്രാമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇത്തവണ തങ്ങളുടെ മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള അവസരമുള്ളത്. മാത്രമല്ല 2023 ലെ സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അനുമതി ലഭിച്ചവരുമായിരിക്കണം. പെര്‍മനെന്റ് റസിഡന്‍സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സൂപ്പര്‍ വിസ പ്രോഗ്രാം
ഇത്തവണ പി.ജി.പി വഴി നിങ്ങളുടെ അപേക്ഷ സ്വീകരിക്കാതിരിക്കുന്നവര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള മറ്റൊരു സാധ്യതയാണ് സുപ്പര്‍ വിസ പ്രോഗ്രാം. പത്ത് വര്‍ഷത്തേക്ക് കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസയാണിത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കമുള്ള ആവശ്യമായ രേഖകള്‍ ഹാജരാക്കി മാതാപിതാക്കളെയും ഗ്രാന്റ്പാരന്‍സിനെയും കാനഡയിലേക്ക് എത്തിക്കുന്ന പ്രോഗ്രാമാണിത്.
പുതിയ തീരുമാനത്തിലൂടെ സൂപ്പര്‍ വിസയിലൂടെ കാനഡയിലെത്തിയവര്‍ക്ക് വിസ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."