മന്ത്രി ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ന്യായീകരണം നടത്തിയത്.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള മന്ത്രിയുടെ ഇടപെടലിനെതിരേ പ്രതിപക്ഷത്തുനിന്ന് പി.സി വിഷ്ണുനാഥാണ് നോട്ടിസ് നല്‍കിയത്.
സ്ത്രീപീഡനത്തിനെതിരേ ഗവര്‍ണര്‍ ഉപവാസമിരിക്കുമ്പോഴാണ് മന്ത്രി പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടിരിക്കുന്നത്. പരാതിക്കാരുടെ മൊഴിയെടുക്കാന്‍ പൊലിസ് ഇതുവരെ തയാറായിട്ടില്ല. പക്ഷേ, എന്‍.സി.പിയുടെ പാര്‍ട്ടി കമ്മിഷന് അന്വേഷണം നടത്തുകയാണ്. പാര്‍ട്ടികള്‍ക്കെതിരായ കേസുകള്‍ അതാത് പാര്‍ട്ടികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് വിഷ്ണുനാഥ് ചോദിച്ചു.
എന്‍.സി.പി നേതാവിന്റെ മകളും ആരോപണ വിധേയനായ എന്‍.സി.പി പ്രവര്‍ത്തകനും തമ്മിലുള്ള തര്‍ക്കത്തില്‍ എന്‍.സി.പി നേതാവുകൂടിയായ മന്ത്രി ഇടപെടുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കാര്യം എന്ന നിലയിലാണ് മന്ത്രി ഇടപെട്ടത്. കേസില്‍ എഫ്.ഐ.ആറിടാന്‍ വൈകിയത് അന്വേഷിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അന്വേഷണം മറിറ്റ് അനുസരിച്ചു നീങ്ങുമെന്നും ഒരുതരത്തിലുള്ള സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."