കാര്‍ഷിക നിയമങ്ങള്‍ ; രോഷമിരമ്പി പാര്‍ലമെന്റിലേക്ക് കര്‍ഷകമാര്‍ച്ച്
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ രോഷമിരമ്പി കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്. സിന്‍ഗു തിക്റി അതിര്‍ത്തിയില്‍ സമരം നടത്തി വരുന്ന കര്‍ഷകരാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനോടനുബന്ധിച്ച് മാര്‍ച്ച് നടത്തിയത്.
സമരക്കാരെ പാര്‍ലമെന്റിനടുത്ത് ജന്തര്‍മന്ദറില്‍ പൊലിസ് തടഞ്ഞു. പിന്നാലെ ജന്തര്‍മന്ദറില്‍ കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റ് നടത്തി. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തീരുംവരെ എല്ലാം ദിവസവും 200 പേര് വീതം പാര്‍ലമെന്റിനു മുന്നില്‍ കാലത്ത് 11 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രതിഷേധിക്കാനാണ് തീരുമാനം.
സമരത്തിന് അനുമതി നല്‍കില്ലെന്ന് ഡല്‍ഹി പൊലിസ് തുടക്കത്തില്‍ നിലപാടെടുത്തിരുന്നെങ്കിലും കര്‍ഷകര്‍ കര്ക്കശക്കാരായതോടെ അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 26 ലെ ട്രാക്ടര്‍ റാലിക്കു ശേഷം ആദ്യമായാണ് കര്‍ഷകര്‍ ഡല്‍ഹിക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. മാര്‍ച്ചിനു മുമ്പായി ഡല്‍ഹി പൊലിസ് നഗരത്തില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. സമരവേദിയില്‍നിന്ന് ബസുകളിലാണ് കര്‍ഷകര്‍ ജന്തര്‍മന്ദറിലെത്തിയത്.
മൂന്ന് സെഷനുകളായാണ് കര്‍ഷക പാര്‍ലമെന്റ് നടത്തുകയെന്നും ഓരോ സെഷനും സ്പീക്കറും ഡെപ്യൂട്ടിസ്പീക്കറുമായി ആറു പേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും കര്‍ഷക നേതാവ് രമീന്ദര്‍ സിങ് പാട്യാല അറിയിച്ചു. ആദ്യ സെഷനില്‍ ഹനന്മുല്ലയാണ് സ്പീക്കര്‍, മന്‍ജീത് സിങ് ഡപ്യൂട്ടി സ്പീക്കര്‍. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ സഭയ്ക്കുള്ളില്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എല്ലാ എം.പിമാര്‍ക്കും തങ്ങള്‍ കത്തയച്ചതായി ഹനന്‍ മുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."