കൊവിഡ് നേരിട്ടതിലെ പാളിച്ചകള്‍; മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ആദായ നികുതി റെയ്ഡ്
ലഖ്നൗ: ബി.ജെ.പി സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്ന ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിന്റെ ഓഫിസുകളിലും യു.പിയിലെ ഭാരത് സമാചാര്‍ ചാനലിന്റെ ഓഫിസിലും ആദായ നികുതി റെയ്ഡ്. നികുതിവെട്ടിപ്പ് ആരോപിച്ച് ഇന്നലെ രാവിലെയായിരുന്നു റെയ്ഡ് നടന്നത്.
ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്കറിന്റെ 30ഓളം ഓഫിസുകളിലും എഡിറ്റര്‍മാരുടെ വീടുകളിലുമാണ് നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഭാരത് സമാചാര്‍ ചാനലിന്റെ ലഖ്നൗ ഓഫിസിലും എഡിറ്ററുടെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ഭാരത് സമാചാര്‍ അടുത്തിടെ യു.പി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓക്സിജനും ആശുപത്രി ബെഡും വാക്സിനുമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ അവസ്ഥകള്‍ കൊവിഡ് രണ്ടാം തരംഗവേളയില്‍ ദൈനിക് ഭാസ്കര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയിലെയും ബിഹാറിലെയും ഗംഗാനദിയുടെ തീരങ്ങളില്‍ ഒഴുകിനടന്നതും റിപ്പോര്‍ട്ട് ചെയ്തതോടെ പത്രം ബി.ജെ.പി സര്‍ക്കാരിന്റെ കണ്ണിലെ കരടായി. യു.പിയില്‍ മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍ മറമാടിയതും പത്രം പുറംലോകത്തെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."