പെഗാസസ്: സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ഹരജി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ നിരീക്ഷണം സംബന്ധിച്ച് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സുപ്രിംകോടതിയില്‍ ഹരജി. അഭിഭാഷകനും ആക്ടിവിസ്റ്റുമായ മനോഹര്‍ലാല്‍ ശര്‍മയാണ് പൊതുതാല്പര്യ ഹരജി നല്‍കിയത്. രാജ്യത്തെ ജനാധിപത്യം, രാജ്യ സുരക്ഷ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തുടങ്ങിയവയാണ് ഭീഷണിയിലായിരിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. പെഗാസസ് സോഫ്റ്റ്വെയര് വാങ്ങുന്നതിലൂടെ സര്‍ക്കാര്‍ ഭരണഘടനാലംഘനം നടത്തിയെന്നും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചെന്നും ഹരജി പറയുന്നു. നിരീക്ഷണത്തിനായുള്ള സാങ്കേതിക സൗകര്യങ്ങള്‍ വില്ക്കുന്നവര് വര്‍ധിച്ചത് ആഗോളസുരക്ഷയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയാണ്. ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളായ ഇസ്റാഈലും യു.കെയുമാണ് നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതലും വില്‍ക്കുന്നത്. ഇന്ത്യയിലെ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കോടതി തന്നെ പ്രത്യേക അന്വേഷണം രൂപീകരിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."