ന്യൂനപക്ഷ മന്ത്രാലയം പ്രവര്‍ത്തനം നിര്‍ത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: കേന്ദ്രം
ന്യൂഡല്‍ഹി: ന്യൂനപക്ഷ മന്ത്രാലയം നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷകാര്യ മന്ത്രാലയം പ്രവര്‍ത്തനം നിര്‍ത്താനുള്ള ഒരു നിര്‍ദേശവും നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വീറ്റ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി റീട്വീറ്റ് ചെയ്തു.
ന്യൂനപക്ഷകാര്യ മന്ത്രാലയം സ്വതന്ത്രമായ പ്രവര്‍ത്തനം ഒഴിവാക്കി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുള്ള മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഇത്തരം മാധ്യമവാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2006 ജനുവരിയില്‍ യു.പി.എ സര്‍ക്കാരാണ് ന്യൂനപക്ഷ മന്ത്രാലയം രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."