കൊവിഡ് ഉത്ഭവം: ഡബ്ല്യു.എച്ച്.ഒ സംഘം വീണ്ടും വുഹാനിലേക്ക്
പരിശോധനയുമായി സഹകരിക്കില്ലെന്ന് ചൈന
ബെയ്ജിങ്: കൊവിഡിന്റെ ഉദ്ഭവം തേടി ചൈനയിലെ വുഹാന്‍ വൈറോളജി ലബോറട്ടറിയില്‍ രണ്ടാംഘട്ട പരിശോധന നടത്താന്‍ ലോകാരോഗ്യ സംഘടന ഒരുങ്ങുന്നു. എന്നാല്‍ ഇതുമായി സഹകരിക്കില്ലെന്ന് ചൈന അറിയിച്ചു.
യു.എസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് വൈറസ് ചോര്‍ന്നതാണോ എന്നുറപ്പിക്കാന്‍ ഡബ്ല്യു.എച്ച്.ഒ സംഘം വീണ്ടും ചൈനീസ് ഗവേഷണകേന്ദ്രങ്ങളിലെത്തുന്നത്. എന്നാല്‍ ഡബ്ല്യു.എച്ച്.ഒയുടെ നീക്കം അമ്പരപ്പിക്കുന്നതാണെന്നും ഇത് ശാസ്ത്രത്തോടുള്ള വെല്ലുവിളിയും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണെന്നും ചൈനീസ് ഉപ ആരോഗ്യമന്ത്രി സെങ് യിക്‌സിന്‍ പറഞ്ഞു.കൊറോണ വൈറസ് ബാധിച്ച് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ജീവനക്കാരനും രോഗമുണ്ടായിട്ടില്ല. അതിനാല്‍ ഇവിടെ വീണ്ടും പരിശോധന നടത്തിയതുകൊണ്ട് അവര്‍ക്ക് ഒരു ഗുണവും കിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
2018ല്‍ ലാബ് തുറന്നശേഷം ഇവിടെ ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ചയുണ്ടാവുകയോ ജീവനക്കാര്‍ക്ക് അണുബാധയുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് വുഹാന്‍ ലാബിലെ സുരക്ഷാവിഭാഗം ഡയരക്ടര്‍ യുവാന്‍ സിമിങ് പറഞ്ഞു. വീണ്ടും ഇവിടെ പരിശോധന നടത്താനുള്ള ഡബ്ല്യു.എച്ച്.ഒ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വൈറസ് ബാധിച്ച് വുഹാന്‍ ലാബിലെ മൂന്നുപേര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ മുന്‍ പ്രസിഡന്റ് ട്രംപും വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണ് വൈറസെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു.
എന്നാല്‍ മേരിലാന്‍ഡിലെ ഫോര്‍ട്ട് ഡെട്രികിലുള്ള യു.എസ് സേനയുടെ ഗവേഷണ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന് ചൈന ആരോപിക്കുന്നു. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിലൂടെ വൈറസ് ചൈനയിലേക്ക് കയറ്റിയയച്ചതാവാമെന്നും ചില ഉന്നത ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.ചൈനയിലെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷം വൈറസ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന് ലോകാരോഗ്യ സംഘടനാ വിദഗ്ധസംഘം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."