സഭയെ പ്രക്ഷുബ്ധമാക്കി മുട്ടില്‍ മരംകൊള്ള; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ളയില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി . മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം.
കേരളത്തിലെ പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് ഏകീകൃത നയം രൂപീകരിക്കാന്‍ ആലോചിക്കുമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നല്കിയ വിശദീകരണം. മുട്ടിലില്‍ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുറിച്ച മറ്റ് മരങ്ങള്‍ കൂടി കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ ശശീന്ദ്രന് പാടേ തള്ളിക്കളഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും മരം മുറി നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് മടിയില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."