കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വന്‍കിട ലോണിന് ഇടനിലക്കാര്‍; കമ്മീഷന്‍ പത്തു ശതമാനം
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലെന്ന ആരോപണവുമായി ബി.ജെ.പി. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കിയെന്നും മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു വഴി തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബി.ജെ.പി ആരോപിച്ചു. ഇതിന് തെളിവായി തേക്കടിയില്‍ ഒരുങ്ങുന്ന റിസോര്‍ട്ടിന്റെ ബ്രോഷറും പാര്‍ട്ടി പുറത്തു വിട്ടു.
ഏജന്റുമാരുടെ ഇടപെടലില്‍ പാസാക്കിയ വന്‍കിട ലോണുകള്‍ തേക്കടിയിലെ റിസോര്‍ട്ടില്‍ നിക്ഷേപിച്ചതായാണ് വിവരം. ഏജന്റുമാരുടെ തന്നെ റിസോര്‍ട്ടിലാണ് ഈ പണം നിക്ഷേപിച്ചത്. എട്ട് ഏക്കറില്‍ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാര്‍ റിസോട്ടിന്റെ ബ്രോഷറാണ് ബി.ജെ.പി തെളിവായി കാണിക്കുന്നത്.
ഈടില്ലാതെയും വ്യാജ രേഖകള്‍ ഉണ്ടാക്കിയുമാണ് കോടിക്കണക്കിനു രൂപയുടെ ലോണുകള്‍ നല്‍കിയത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേനയാണ് കമ്മീഷന്‍ നിരക്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നതെന്നാണ് ആരോപണം. വന്‍കിട ലോണുകള്‍ എടുത്തുനല്‍കാന്‍ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകള്‍ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും.
ബാങ്കില്‍ നിന്ന് ബിനാമി പേരില്‍ സി.പി.എം നേതാക്കള്‍ പണം തട്ടിയെടുത്തതായും ബി.ജെ.പി ആരോപിക്കുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞാണ് തട്ടിപ്പെന്നും റിസോര്‍ട്ടിന്റെ നിര്‍മ്മാണം സംബന്ധിച്ച് അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.
അതേസമയം, ബാങ്കിലെ ജപ്തി നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭരണം കൈമാറിയ സാഹചര്യത്തിലാണ് നടപടി. ബാങ്കിന്റെ ഭരണം സംബന്ധിച്ച് കേരള ബാങ്കുമായി ആലോചിച്ചാകും തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."