ഇനി പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
പെട്രോള്‍ പമ്പുകളില്‍ നിന്ന് കൊടുത്ത പണത്തിന് നല്ല ഇന്ധനമാണോ നിങ്ങള്‍ക്ക് ലഭിക്കുന്നത്? തിരക്കിട്ട് പണം നല്കി പോകാതെ കൃത്യമായി പെട്രോള്‍ തുകയും അളവും ഗുണനിലവാരവും നോക്കി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കൊടുത്ത പണത്തിന് നല്ല ഇന്ധനം തന്നെ ലഭിക്കണം. അടുത്ത തവണ പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ നിങ്ങള്‍ പറ്റിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. തുകയ്ക്ക് താഴെവരുന്ന ബാറില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസലിന്റെ ഡെന്‍സിറ്റി എത്രയാണ് രേഖപ്പെടുത്തിയതെന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ മിനിസ്റ്ററി ഓഫ് പെട്രോളിയം& നാച്വറല്‍ ഗ്യാസിന്റെ നിര്‍ദേശപ്രകാരം പെട്രോളിന്റെ ഡെന്‍സിറ്റി എന്ന് പറയുന്നത് 720 മുതല്‍ 775kg/m3 ആയിരിക്കണം.ഡീസലാണെങ്കില്‍ 820 മുതല്‍ 860kg/m3 ആയിരിക്കും.
ഇനി ചില പമ്പുകളില്‍ ഇവ '0'ആയിരിക്കും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞതിനേക്കാള്‍ കുറവോ ആയിരിക്കും. അങ്ങനയെങ്കില്‍ മനസിലാക്കേണ്ടത് അവര്‍ ക്വാളിറ്റി കുറഞ്ഞ പെട്രോളാണ് ,ഡീസലാണ് നമുക്ക് വില്‍ക്കുന്നത് എന്നാണ്. ഇത്തരത്തില്‍ പറ്റിക്കപ്പെടുകയാണെങ്കില് കണ്‍സ്യൂമര്‍ ഫോറത്തിലും ലീഗല്‍ മെട്രോളജിയിലും പരാതി നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."