HOME
DETAILS
MAL
അര്ജുന് ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു
backup
July 23 2021 | 05:07 AM
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതിയായ അര്ജുന് ആയങ്കിയുടെ സുഹൃത്തായ മൂന്നു നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. ഇയാളുടെ വീട്ടില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്ജുന് ആയങ്കിയെ റമീസ് സഹായിച്ചോ എന്നതില്‍ കൃത്യമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടില്ല. റമീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."