നിപ; മലപ്പുറത്തും ജാഗ്രത നിര്‍ദേശം, മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍,സ്രവം പരിശോധനയ്ക്ക് അയച്ചു
മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍
മലപ്പുറം: മലപ്പുറത്തും നിപ ജാഗ്രത നിര്‍ദേശം.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണവും കാണിച്ചയാളെ ഐസൊലേഷനിലാക്കി നിരീക്ഷിച്ചു വരികയാണ്. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെങ്കിലും ഇവരുടെ സാമ്പിള്‍ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക വ്യക്തമാക്കി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട് രോഗബാധയേറ്റവരില്‍ നിന്നും സമ്പര്ക്കമുള്ളവരാരും ജില്ലയിലില്ലെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പര്‍ക്കമുണ്ടായ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. നിപ ബാധിച്ച് മരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഇന്ന് വിപുലപ്പെടുത്തി. നിലവില്‍ രണ്ട് രോഗികളുടേയും കൂടെ സമ്പര്‍ക്ക പട്ടികയില്‍ 706 പേരാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."