കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണം; ഉന്നത തല യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധിച്ചുളള മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലെ നിര്‍ദേശങ്ങള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി. കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താനും, 24 വരെ വലിയ രീതിയിലുളള പരിപാടികള്‍ ഒഴിവാക്കാനും തീരുമാനമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി.
കൂടാതെ ഐസിഎംആര്‍ വിമാന മാര്‍ഗം ആന്റിബോഡി എത്തിച്ചിട്ടുണ്ടെന്നും നിപ്പ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളില്‍ 3 എണ്ണം പൊസിറ്റീവ് ആയി. നിലവില്‍ 706 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ 77 പേര്‍ അതീവ ജാഗ്രതാ സമ്പര്‍ക്ക പട്ടികയിലാണ്. 157 ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്. 13 പേര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതേപടി തുടരുകയാണ്.കുട്ടിയുടെ ചികിത്സക്കായുളള മോണോക്ലോന്റൽ ആന്റി ബോഡി ഉടൻ എത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡ്, ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സര്‍വെയലന്‍സ് ആന്റ് ടെസ്റ്റിംഗ്, ലോജിസ്റ്റിക്‌സ്, പരിശീലനം, ബോധവല്‍ക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിക്കും.
രോഗം സംശയിക്കുന്നവരുടെ സാമ്പിള്‍ പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് വൈറല്‍ റിസര്‍ച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് ലാബിനോടൊപ്പം നാളെ ഉച്ചയോടെ ഐ.സി.എം.ആര്‍.ന്റെ മൊബൈല്‍ ലാബും പ്രവര്‍ത്തിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.
വൈകിട്ട് നാലരയോടെ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി, ആരോഗമന്ത്രി എന്നിവര്‍ പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, എം.ബി. രാജേഷ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, കോഴിക്കാട് ജില്ലാ കലക്ടര്‍, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights:nipah updated in health minister veena george
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."