ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തും ആത്മഹത്യചെയ്ത നിലയില്‍
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ജീവനൊടുക്കിയെന്ന് സംശയിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ സുഹൃത്ത് ജിജുവിനെ കണ്ടെത്തിയത്. അനന്യ മരിക്കുമ്പോള്‍ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ഇയാളും ഉണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യകുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണശേഷം ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്.
അനന്യ ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ജിജുവിന്റെ മരണം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരികപ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."