HOME
DETAILS

ഒരു ദശകത്തിലധികം നീണ്ട ഗവേഷണം; അവസാനം വൈദ്യശാസ്ത്ര നൊബേൽ

  
backup
October 04 2022 | 04:10 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a6%e0%b4%b6%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%97


സ്റ്റോക്ക്‌ഹോം • ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിന്റെ കൈകളിലെത്തുന്നത് ഒരു ദശകത്തിലധികം നീണ്ട ഗവേഷണത്തിനൊടുവിൽ. പുരസ്‌കാരലബ്ധിക്ക് ആധാരമായ മനുഷ്യന്റെ ജനിതകഘടനയും പരിണാമവും സംബന്ധിച്ച അന്വേഷണങ്ങൾക്ക് പേബൂ തുടക്കമിടുന്നത് 2010ലാണ്. ആദിമ മനുഷ്യവിഭാഗമായ നിയാണ്ടർത്താലിന്റെ ജനിതകഘടനാ പഠനത്തിനാണ് അന്ന് തുടക്കമിട്ടത്. 2013ൽ ഇതുസംബന്ധിച്ച റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഗവേഷണത്തിന്റെ ഭാഗമായി ഡെനിസോവൻ്റെ (ആദിമ മനുഷ്യവർഗം) ജനിതകഘടനയെ പേബൂ പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവരുടെ അഞ്ചുശതമാനം ജീനുകൾ ആധുനിക മനുഷ്യരിലേക്ക് കൈമാറ്റംചെയ്യപ്പെട്ടതായി അദ്ദേഹം കണ്ടെത്തി. പൂർവ മനുഷ്യബന്ധുക്കളായ ഹൊമിനിൻസിൽനിന്ന് ഇത്തരത്തിൽ ജീനുകൾ പുതിയ തലമുറയിലേക്ക് വന്നുചേരുന്നുവെന്നും ഇവ മനുഷ്യശരീരത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നും പേബൂവിന്റെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


1955 ഏപ്രിൽ 20ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലാണ് പേബൂവിന്റെ ജനനം. ജനിതകഘടന സംബന്ധിച്ച ഗവേഷണങ്ങൾക്ക് നൊബേലിന് പുറമെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രിൻസസ് ഓഫ് അസ്തൂരിയാസ് അവാർഡ് (2018), ബ്രേക്ക്ത്രൂ സമ്മാനം (2015), ഗ്രൂബർ പുരസ്‌കാരം (2013) എന്നിവ ഇതിൽപ്പെടും. 'നിയാണ്ടർത്താൽ മാൻ: ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജെനംസ് ആണ് അദ്ദേഹത്തിന്റെ പ്രധാന കൃതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago