ഹജ്ജ് 2021: സഊദി അറേബ്യക്ക് ലോക നേതാക്കളുടെ പ്രശംസ
മക്ക: മഹാമാരി ഭീഷണിക്കിടെ കൊറോണ വൈറസ് ബാധയും മറ്റു പകർച്ച വ്യാധികളും റിപ്പോർട്ട് ചെയ്യാതെയും യാതൊരു വിധ അനിശ്ചിത സംഭവങ്ങൾ ഇല്ലാതെയും ഇ വർഷത്തെ ഹജ്ജ് കർമ്മൻഎം വിജയകരമായി ഹജ് സീസൺ പൂർത്തിയായതിൽ സഊദി അറേബ്യയെ പ്രശംസിച്ച് ലോക നേതാക്കൾ. വിവിധ അറബ്, ലോക നേതാക്കൾ സഊദി ഭരണകൂടത്തെ പ്രശംസിച്ച് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
ഹജ് സീസൺ വിജയകരമായി പൂർത്തിയായതിൽ അനുമോദിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽ സ്വബാഹ് സൽമാൻ രാജാവിന് കമ്പി സന്ദേശമയച്ചു. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരനും സൽമാൻ രാജാവിനെ അനുമോദിച്ചു. ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി അലി അൽറുമൈഹി, അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അസ്സൂമി. സഊദി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാനമി, സഊദിയിലെ പ്രവിശ്യാ ഗവർണർമാരും മുതിർന്ന ഉദ്യോഗസ്ഥരും മറ്റു ലോക നേതാക്കളും സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അനുമോദിച്ചു.
കൊറോണ വ്യാപനവുമായും വൈറസിന്റെ പുതിയ വകഭേദങ്ങളുമായും ബന്ധപ്പെട്ട അസാധാരണ വെല്ലുവിളികൾക്കിടെയും സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യത്തിൽ ഹജ് സംഘടിപ്പിക്കുന്നതിൽ സഊദി ഭരണകൂടം ഒരിക്കൽ കൂടി കഴിവ് തെളിയിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."