'രാജ്യത്ത് ദാരിദ്ര്യം ഭീകരരൂപം പൂണ്ടിരിക്കുന്നു'; തുറന്നടിച്ച് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചുവരികയാണെന്ന് തുറന്നുസമ്മതിച്ച് ആര്‍എസ്എസ്. ഇന്ത്യയില്‍ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട് നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആ രാക്ഷസനെ സംഹരിക്കുക പ്രധാന വെല്ലുവിളിയാണെന്നും സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ വെബിനാറില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
20 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 23 കോടിയിലധികം ആള്‍ക്കാര്‍ക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴില്‍രഹിതര്‍. ലേബര്‍ ഫോഴ്‌സ് സര്‍വേ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ ആളോഹരി വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദുഃഖകരമാണെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ശുദ്ധജലവും പോഷകാഹാരവും നല്ല വിദ്യാഭ്യാസവും ലഭിക്കുന്നില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണം ദാരിദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."