HOME
DETAILS

ബാഫഖി തങ്ങളില്ലാതെ അരനൂറ്റാണ്ട്

  
backup
July 23 2021 | 19:07 PM

6565236521351032

നവാസ് പൂനൂര്‍

1957ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രമുഖ സാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ടിനെ രംഗത്തിറക്കി. ആയിരം വോട്ടിന് എസ്.കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് തോറ്റു. 1962ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.കെയെ വടകരയില്‍ സ്വതന്ത്രനായി നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. വടകരയില്‍ ജയിക്കാന്‍ ലീഗിന്റെ സഹായമില്ലാതെ പറ്റില്ല, 57ലെ തെരഞ്ഞെടുപ്പില്‍ ലീഗ് പിന്തുണയോടെയാണ് വടകരയില്‍ പി.എസ്.പി സ്ഥാനാര്‍ഥി ഡോ. കെ.ബി മേനോന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ലീഗിന്റെ പിന്തുണ തേടി എസ്.കെ സുഹൃത്ത് സി.എച്ചിനെ കണ്ടു.


സി.എച്ച് പറഞ്ഞു; ബാഫഖി തങ്ങളെ കാണാന്‍, ആരുടെയും കൂട്ടോ ശുപാര്‍ശയോ ഇല്ലാതെ കാണാന്‍. കോഴിക്കോട് വലിയങ്ങാടിയിലെ തങ്ങളുടെ പാണ്ടികശാലയില്‍ പോയി എസ്.കെ സംസാരിച്ചു. മുന്‍പരിചയമൊന്നുമില്ല. തങ്ങള്‍ മുകളിലെ നിലയില്‍ കൊണ്ടുപോയി ഹൃദ്യമായി സംസാരിച്ചു. എസ്.കെ വിഷയം അവതരിപ്പിച്ചു. തങ്ങള്‍ പറഞ്ഞു: 'പ്രയാസമാണ്, വടകരയില്‍ താങ്കള്‍ക്ക് പിന്തുണ തരാന്‍'. എസ്.കെ നിരാശനായി. തങ്ങള്‍ തുടര്‍ന്നു: 'ഒരു കാര്യം ചെയ്യാം. എസ്.കെ കഴിഞ്ഞ തവണ തോറ്റ തലശ്ശേരിയില്‍ തന്നെ മത്സരിക്കൂ. പിന്തുണ തരാം...' തങ്ങളുടെ നിര്‍ദേശത്തിനൊടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഴങ്ങി. തലശ്ശേരിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി അവിടെ എസ്.കെയെ മത്സരിപ്പിച്ചു. 66,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എസ്.കെ ഉജ്ജ്വല വിജയം നേടി. വടകരയില്‍ ലീഗ് സ്വതന്ത്രന്‍ എ.വി രാഘവന്‍ 72,000 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
*****************
സ്‌കോളര്‍ഷിപ്പ് എന്ന ആശയമൊക്കെ അധികാരികളുടെ ചിന്തയിലെത്തുന്നതിനും വളരെ മുന്‍പ് സ്വന്തം കീശയില്‍നിന്ന് കാശെടുത്ത് സ്‌കോളര്‍ഷിപ്പ് നടപ്പാക്കിയ വലിയ മനുഷ്യനാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ഭൗതിക വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചില്ലെങ്കിലും സ്വപരിശ്രമത്തിലൂടെ ഉര്‍ദു ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വീട്ടില്‍ ഒരു വിദ്വല്‍സദസ് സംഘടിപ്പിച്ചു. അധ്യാപകര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസമുള്ളവരുടെ ഈ രാത്രികാല കൂട്ടായ്മ ശ്രദ്ധേയമായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കംനിന്ന മുസ്‌ലിം സമുദായത്തെയോര്‍ത്ത് നൊമ്പരപ്പെട്ട തങ്ങള്‍ 1940ല്‍ മിടുക്കരായ 14 കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ പിന്നോക്ക സമുദായത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിനു നായകത്വം നല്‍കിയ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ടി. അബ്ദുല്ല, മുന്‍ പോസ്റ്റ്മാസ്റ്റര്‍ എം.കെ അഹമ്മദ് തുടങ്ങി 14 പേര്‍ക്കാണ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് നല്‍കി പഠിപ്പിച്ചത്.
*****************
കച്ചവടവും രാഷ്ട്രീയവും സംശുദ്ധമായി കൊണ്ടുനടക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞു. രാഷ്ട്രീയ പ്രവേശത്തിനു പ്രചോദനം നല്‍കിയത് ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളായിരുന്നു. 1936ല്‍ മദിരാശി നിയമനിര്‍മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു. എതിര്‍സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ ബി. പോക്കര്‍ സാഹിബ്. ബാഫഖി തങ്ങള്‍ ആറ്റക്കോയ തങ്ങളെ പിന്തുണച്ചു. ആറ്റക്കോയ തങ്ങള്‍ ജയിച്ചെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ എതിര്‍ക്കേണ്ടി വന്നതില്‍ മനോവിഷമമുണ്ടായി. ആ പ്രായശ്ചിത്തമാണ് സത്താര്‍ സേട്ട് സാഹിബ്, കെ.എം സീതി സാഹിബ്, എ.കെ കുഞ്ഞിമായിന്‍ ഹാജി, ബി. പോക്കര്‍ സാഹിബ്, സി.പി മമ്മുക്കേയി എന്നിവരോടൊപ്പം ചേര്‍ന്ന് മലബാറില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനിറങ്ങിയത്. കോണ്‍ഗ്രസിലേക്കുള്ള മുസ്‌ലിംകളുടെ ഒഴുക്കിനു തടയിടാന്‍ കഴിഞ്ഞത് അങ്ങനെയാണ്.
*****************
പ്രവാചകന്‍ മുഹമ്മദ് നബിയുടെ പരമ്പരയിലെ 38ാമത്തെ പുത്രനാണ് ബാഫഖി തങ്ങള്‍. സമസ്തയുമായി തങ്ങള്‍ക്കുണ്ടായിരുന്ന ബന്ധം ഏറെ ഈടുറ്റതായിരുന്നു. സമസ്തയുടെ ആദര്‍ശമാണ് തങ്ങളും കുടുംബവും പുലര്‍ത്തിപ്പോന്നത്. ഔദ്യോഗികമായി അംഗമാവുന്നതിനു മുന്‍പുതന്നെ യോഗങ്ങളിലൊക്കെ പങ്കെടുത്തു. 1945ല്‍ ചേര്‍ന്ന സമസ്തയുടെ യോഗത്തില്‍ കേരളത്തില്‍ ഉന്നത നിലവാരമുള്ള ഒരു ദര്‍സ് സംവിധാനം വേണമെന്ന് തീരുമാനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം കോളജ് അധികൃതരുമായി വിഷയം സംസാരിക്കാന്‍ യോഗം തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ അധികാരപ്പെടുത്തി.


1949 സെപ്റ്റംബര്‍ ഒന്നിനു ചേര്‍ന്ന മുശാവറാ യോഗത്തില്‍ അധ്യക്ഷത വഹിച്ചതും ബാഫഖി തങ്ങളായിരുന്നുവെന്ന് രേഖകള്‍ അടയാളപ്പെടുത്തുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനായിരുന്നു തങ്ങളുടെ വലിയ സേവനം ലഭ്യമായത്. 1951 മാര്‍ച്ച് 23, 24, 25 തിയതികളില്‍ വടകരയില്‍ നടന്ന സമസ്തയുടെ 19ാമത് വാര്‍ഷിക സമ്മേളനത്തില്‍ തങ്ങള്‍ മുഖ്യസംഘാടകനായി നേതൃനിരയില്‍ ഉണ്ടായിരുന്നു.
ഈ സമ്മേളനമാണ് വിദ്യാഭ്യാസ ബോര്‍ഡിനു നാന്ദികുറിച്ചത്. മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷററായി തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. വലിയ സാമ്പത്തിക ബാധ്യതയുള്ള വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യ ഫണ്ട് തങ്ങള്‍ കൊയിലാണ്ടിയില്‍ മതപ്രസംഗം നടത്തി സംഘടിപ്പിച്ച 1,500 രൂപയായിരുന്നു. ഇന്ന് കേരളത്തിലെ മുക്കുമൂലകളില്‍ പടര്‍ന്നുപന്തലിച്ച, ദേശീയതലത്തില്‍ വ്യാപിച്ചുനില്‍ക്കുന്ന മഹത്തായ സംരംഭത്തിന്റെ തുടക്കമായിരുന്നു അത്. പതിനായിരത്തിലധികം മദ്‌റസകള്‍ ഇന്ന് സമസ്തയുടേതായുണ്ട്.
*****************
ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും മതേതരത്വം നിലനിര്‍ത്താനും രാജ്യതാല്‍പര്യങ്ങള്‍ക്ക് പോറലേല്‍ക്കാതിരിക്കാനുമായി അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ഥതയും അര്‍പ്പണബോധവും ആദര്‍ശധീരതയും അനുകരണീയമായിരുന്നു. 1957ല്‍ അധികാരത്തില്‍ വന്ന പ്രഥമ സര്‍ക്കാരിനെതിരേ ആര്‍ത്തലച്ച ജനകീയ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ബാഫഖി തങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംസ്ഥാന രാഷ്ട്രീയം ഈ രാജശില്‍പിയെ ശ്രദ്ധിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യനിര പിറവികൊള്ളുകയായിരുന്നു 1959ല്‍. പട്ടം താണുപിള്ള, ആര്‍. ശങ്കര്‍, പി.ടി ചാക്കോ, ബാഫഖി തങ്ങള്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരായിരുന്നു ഐക്യമുന്നണിയുടെ ശില്‍പ്പികള്‍. 1967ല്‍ ഇന്ത്യയിലാദ്യമായി മുസ്‌ലിം ലീഗിനെ തങ്ങള്‍ ഭരണത്തിലെത്തിച്ചു. ഭരണത്തിന്റെ ചുക്കാന്‍പിടിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വഴിവിട്ട പോക്ക് അസഹ്യമായപ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്തിയ തങ്ങള്‍, ഇ.എം.എസിന്റെ രാജി വരേക്കും കാര്യങ്ങള്‍ എത്തിച്ചു.


രാഷ്ട്രീയാനിശ്ചിതത്വത്തിനിടയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ സി. അച്യുതമേനോനോട് പത്രക്കാര്‍ ചോദിച്ചു: 'രാജ്യസഭ നടക്കുമ്പോള്‍ താങ്കള്‍ പെട്ടന്നു വന്നത് എന്തുകൊണ്ടാണ്'. തൂമന്ദഹാസത്തോടെ മേനോന്‍ പറഞ്ഞു: 'എനിക്കറിയില്ല, ബാഫഖി തങ്ങള്‍ വരാന്‍ പറഞ്ഞു, വന്നു. ഞാന്‍ തങ്ങളെ കണ്ടിട്ട് പറയാം'. അച്യുതമേനോന്‍ സര്‍ക്കാര്‍ 1969 നവംബര്‍ ഒന്നിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തങ്ങളായിരുന്നു കിങ് മേക്കര്‍. ആ മന്ത്രിസഭയില്‍ തുടക്കത്തില്‍ വിദ്യാഭ്യാസത്തിനു പുറമെ ആഭ്യന്തര വകുപ്പിന്റെ ചുമതലയും സി.എച്ചിനായിരുന്നു. അനുരഞ്ജനാ മനോഭാവവും ആജ്ഞാശക്തിയുമുള്ള തങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു.
ജോര്‍ജ് ബര്‍ണാഡ് ഷാ പറഞ്ഞു: 'The test of a man or woman's breeding is how they behave in a quarrel'. അതായത്, 'ഒരു പുരുഷന്റെയോ സ്ത്രീയുടെയോ കുലമഹിമ പരീക്ഷിക്കപ്പെടുന്നത് വഴക്കടിക്കുമ്പോള്‍ അവര്‍ എങ്ങനെ പെരുമാറുന്നു എന്നതില്‍നിന്നാണ് '. കേരള രാഷ്ട്രീയ കോലാഹലങ്ങളില്‍ ബാഫഖി തങ്ങളുടെ ഇടപെടലുകള്‍ നാം കണ്ടതാണ്. അത്തരം ഘട്ടത്തില്‍ തങ്ങളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും അന്തര്‍ഭവിച്ച ഉദ്ദേശ ശുദ്ധിയും ആദര്‍ശസ്ഫുടതയും സമാധാനവാഞ്ഛയും പ്രശംസനീയമായിരുന്നു.


ജനജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും തല ഉയര്‍ത്തിപ്പിടിച്ച് കടന്നുചെല്ലുകയും സാന്നിധ്യമറിയിക്കുകയും ചെയ്തു തങ്ങള്‍. ദേശീയ രാഷ്ട്രീയ സാമൂഹ്യ വിഹായസില്‍ നിറഞ്ഞുകത്തി പ്രഭാപ്രസരം പൊഴിച്ചുനില്‍ക്കെയാണ് വിശുദ്ധ ഭൂമിയില്‍ തങ്ങള്‍ വിടപറഞ്ഞ്. അറബ് കേരള സങ്കരത്തിന്റെ അത്യുത്തമ മാതൃകയായ തങ്ങള്‍ ജനിച്ചത് കേരളത്തിലെ കൊയിലാണ്ടിയില്‍, മരണപ്പെട്ടത് സഊദിയിലെ മക്കാ പുണ്യഭൂമിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago