പ്ലസ് ടു ഉള്ളവര്‍ക്ക് വമ്പന്‍ അവസരം;കേന്ദ്ര സേനയില്‍ ജോലി നേടാം; 7500 ഒഴിവുകള്‍
പ്ലസ് ടു ഉള്ളവര്‍ക്ക് വമ്പന്‍ അവസരം;കേന്ദ്ര സേനയില്‍ ജോലി നേടാം; 7500 ഒഴിവുകള്‍
ഉയര്‍ന്ന ശമ്പളത്തിലൊരു കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് കീഴിലുള്ള ഡല്‍ഹി പൊലിസ് കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 നവംബര്‍ 14 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്. പരീക്ഷ തീയതി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://ssc.nic.in പിന്നീട് പ്രസിദ്ധീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍
നിലവില്‍ 7500 ഓളം ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പുരുഷന്‍മാര്‍ക്ക് 5056 ഒഴിവുകളും സ്ത്രീകള്‍ക്ക് 2491 ഒഴിവുകളുമാണുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 30 ആണ്.100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. വിശദ വിവരങ്ങള്‍ക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകളില്‍ 2023 സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
യോഗ്യത
അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് 10, +2 പാസായിരിക്കണം. ഡല്‍ഹി പൊലിസിലെ സര്‍വീസിലുള്ള, അല്ലെങ്കില്‍ വിരമിച്ച/ മരിച്ച് പോയ ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ബാന്‍ഡ്‌സ്മാന്‍, ബഗ്ലര്‍ എന്നിവരുടെ മക്കള്‍ക്ക് 11ാം ക്ലാസ് വരെ ഇളവ് ബാധകമാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ച് പ്രതിമാസം 40,842 രൂപ ശമ്പളമായി ലഭിക്കും. ഗ്രേഡ് പേ 2000മാണ് എസ്.എസ്.സി ഡല്‍ഹി പൊലിസ് കോണ്‍സ്റ്റബിളിന്റെ ബേസിക് സാലറി. അലവന്‍സുകളായിട്ടാണ് മറ്റ് തുകകള്‍ ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."