സി.പി.എമ്മും മന്ത്രി ശശീന്ദ്രനൊപ്പം
വിഷയത്തില്‍ ഗൗരവമായി ഒന്നുമില്ലെന്ന് സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: പാര്‍ട്ടി മന്ത്രിമാര്‍ സര്‍ക്കാരേതര വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടണമെന്ന് സി.പി.എം. കഴിവതും വിവാദ വിഷയങ്ങളില്‍ നിന്നും മാറി നില്‍ക്കണം. എന്‍.സി.പി മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ ഗൗരവമായി ഒന്നും ഇല്ല. എന്നാല്‍ ഘടകകക്ഷി മന്ത്രിമാര്‍ നിരന്തരം വിവാദങ്ങളില്‍പെടുന്നതു സര്‍ക്കാരിനും മുന്നണിയ്ക്കും ഗുണകരമല്ലെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
മന്ത്രി ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ടത്. ശശീന്ദ്രന്‍ വിഷയം ഏതാണ്ട് അവസാനിച്ചുവെന്ന വിലയിരുത്തലാണു ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെ സംബന്ധിച്ച് തീരുമാനമൊന്നും ഇന്നലെ ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."