'ഇന്ത്യ' മുന്നണി സനാതന ധര്‍മത്തെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി
'ഇന്ത്യ' മുന്നണി സനാതന ധര്‍മത്തെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി
ഭോപ്പാല്‍: ഇന്ത്യ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സനാതന ധര്‍മം അവസാനിപ്പിച്ച് 1000 വര്‍ഷത്തെ അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രതിപക്ഷ 'ഘമാണ്ഡിയ' (അഹങ്കാരം) സഖ്യം സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാന്‍ ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഒരുമിച്ച് ഇന്ത്യ സഖ്യം രൂപീകരിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കാന്‍ അവര്‍ ഒരു ഹിഡന്‍ അജണ്ടയും തീരുമാനിച്ചു. സനാതന സംസ്‌കാരത്തെ അവസാനിപ്പിക്കാനുള്ള പ്രമേയവുമായാണ് ഇന്ത്യ സഖ്യം എത്തിയത്''- പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Bina, Madhya Pradesh: Prime Minister Narendra Modi says "The people of this INDIA alliance want to erase that 'Sanatana Dharma' which gave inspiration to Swami Vivekananda and Lokmanya Tilak...This INDIA alliance wants to destroy 'Sanatana Dharma'. Today they have openly… pic.twitter.com/wc0C2hBxtS
— ANI (@ANI) September 14, 2023
സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നല്‍കിയത് സനാതന ധര്‍മ്മമാണ്. ഇന്ന് സനാതന ധര്‍മ്മത്തെ അവര്‍ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. നാളെ നമുക്കെതിരായ ആക്രമണം അവര്‍ കൂടുതല്‍ ശക്തമാക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
സംസ്ഥാനത്ത് 50,700 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നര്‍മ്മദാപുരം ജില്ലയിലെ വൈദ്യുതി, പുനരുപയോഗ ഊര്‍ജ ഉത്പ്പാദന മേഖലകള്‍, ഇന്‍ഡോറിലെ രണ്ട് ഐടി പാര്‍ക്കുകള്‍, രത്‌ലാമില്‍ മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, സംസ്ഥാനത്തെ ആറ് പുതിയ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ 10 പുതിയ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. മദ്ധ്യപ്രദേശിലെ പുതിയ പദ്ധതികള്‍ വ്യവസായ വികസനത്തിന് വലിയ ഉത്തേജനം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."