ആയിരം വര്‍ഷം പ്രായമുളള 'അന്യഗ്രഹ' ജീവികളുടെ അവശിഷ്ടം മെക്‌സിക്കന്‍ പാര്‍ലമെന്റില്‍? വിശദാംശങ്ങള്‍ അറിയാം
മെക്‌സിക്കന്‍ പാര്‍ലമെന്റിന് മുമ്പില്‍ അന്യഗ്രഹ ജീവികളുടേത് എന്ന് അവകാശപ്പെടുന്ന ശരീരാവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജെയ്മി മൗസന്‍. പത്രപ്രവര്‍ത്തകനും പറക്കും തളികയെക്കുറിച്ച് ഗവേഷണം ചെയ്യുന്നതുമായ വ്യക്തിയാണ് ഇയാള്‍. കൈകാലുകളില്‍ മൂന്ന് വിരലുകള്‍ ഉളള തരത്തിലുളള രണ്ട് ശരീരാവശിഷ്ടങ്ങളാണ് ഇദേഹം മെക്‌സിക്കന്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിച്ചത്.സാന്‍ ലാസറോ ലെജിസ്ലേറ്റീവ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് മൗസന്‍ പ്രസ്തുത ശരീരാവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇദേഹം തന്റെ കൈയിലുളള അവശിഷ്ടങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ ഹാജരാക്കിയത്.
2017ല്‍ പെറുവില്‍ നിന്നാണ് ഇവ ലഭിച്ചതെന്നും മെക്‌സിക്കോ നാഷണല്‍ ഓട്ടോണോമസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ളതായി തെളിഞ്ഞെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. മൃതദേഹാവശിഷ്ടത്തില്‍ എക്‌സ്‌റേ, ത്രീഡി റീകണ്‍സ്ട്രക്ഷന്‍, ഡി.എന്‍.എ പരിശോധന തുടങ്ങിയവ നടത്തിയതായി മെക്‌സിക്കന്‍ നാവികസേനയുടെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഡയറക്ടര്‍ ജോസ് ഡി ജീസസ് സാല്‍സെ ബെനിറ്റസ് പാര്‍ലമെന്റ് സമിതിയോട് പറഞ്ഞു. ഈ ശരീരങ്ങള്‍ക്ക് മനുഷ്യരുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
?? | ? LO ÚLTIMO: En la Asamblea Pública para la Regulación de Fenómenos Aéreos Anómalos no Identificados de México, el periodista Jaime Maussan sorprendió a los presentes en la Cámara de Diputados, al mostrar "dos seres no humanos" disecados.
— UHN Plus (@UHN_Plus) September 13, 2023
Aseguró que estos fueron… pic.twitter.com/cdvRHlUTco
അതേസമയം മൗസന്‍ 2017ല്‍ പെറുവില്‍ നിന്നു ലഭിച്ച 5 മമ്മികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ അന്യഗ്രഹജീവികളുടേതാണെന്നു പറഞ്ഞാണ് പ്രദര്‍ശിപ്പിച്ചത്. ഇത് പിന്നീട് ശാസ്ത്രലോകം തെറ്റാണെന്ന് സ്ഥാപിച്ചിരുന്നു.പിന്നീടൊരിക്കല്‍ നീളമുള്ള തലയോട്ടിയുള്ള മമ്മികളെ പെറുവില്‍ നിന്നു കിട്ടിയെന്നു പറഞ്ഞും മൗസന്‍ എത്തിയിരുന്നു. ഇതും അന്യഗ്രഹ ജീവികളുടേത് ആണെന്നു പറഞ്ഞാണ് പ്രദര്‍ശിപ്പിച്ചത്. ഇതും തെറ്റാണെന്നു പിന്നീട് ഗവേഷകര്‍ തെളിയിച്ചിരുന്നു. മൗസനൊപ്പം, അമേരിക്കന്‍ നേവിയുടെ മുന്‍ പൈലറ്റ് ലെഫ്റ്റനന്റ് റയന്‍ ഗ്രേവ്‌സും, ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അസ്‌ട്രോഫിസിസിറ്റ് ആയ ആവി ലോബും എത്തിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പില്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് തെളിവു നല്‍കിയവരില്‍ ഒരാളാണ് ഗ്രേവ്‌സ്.
Mexican Congress holds hearing on UFOs featuring purported 'alien' bodies https://t.co/V6iDEniLfV pic.twitter.com/s0aE8BJJZK
— Reuters (@Reuters) September 13, 2023
Content Highlights:mexico legislators hold hearing on existence of ufos shown alien bodies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."