HOME
DETAILS
MAL
കുവൈത്തിൽ സുരക്ഷ പരിശോധന കർശനമായി തുടരുന്നു
backup
September 14 2023 | 14:09 PM
Security checks remain tight in Kuwait
കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭിക്ഷാടകർ ഉൾപ്പെടെ 595 താമസ നിയമ ലംഘകർ പിടിയിലായി. ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ ശുവൈഖ്, അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മഹ്‌ബൂല, മംഗഫ് മുതലായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. പിടിയിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. പിടിയിലായ മുഴുവൻ പേരെയും നാടുകടത്തൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനയിൽ, 25 വർഷങ്ങൾക്ക് മുമ്പ് താമസ രേഖ കാലാവധി അവസാനിച്ച ഈജിപ്ഷ്യൻ പ്രവാസിയെ മുതൽ കാർഷിക മേഖലയിൽ നിന്ന് പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."