HOME
DETAILS
MAL
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പടരുന്നു; 46 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം
backup
July 24 2021 | 11:07 AM
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളില്‍ കൊവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 37 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ആശുപത്രിയില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ആശുപത്രിയില്‍ തിരക്ക് നിയന്ത്രിക്കാനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കമ്മിറ്റി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്.
നേരത്തെ ആശുപത്രിയിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."