സംഘര്‍ഷം വ്യാപിപ്പിക്കുന്നതില്‍ രഹസ്യ അജണ്ട: കെ സുരേന്ദ്രന്‍
കണ്ണൂര്‍: ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഭരണ കക്ഷി തന്നെ നേതൃത്വം നല്‍കുമ്പോള്‍ അതിനുപിന്നില്‍ ചില രഹസ്യ അജണ്ടകളുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. ക്രമസമാധാന തകര്‍ച്ചയുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു പയ്യന്നൂരില്‍ പൊലിസ് ജീപ്പ് തകര്‍ത്ത സംഭവവും മുഴക്കുന്നിലെ അക്രമങ്ങളും. സി.പി.എം ജില്ലാ നേതൃത്വത്തെ അനുസരിക്കാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ജില്ലാ പൊലിസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദ്ദീനെ മാറ്റണമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പല തവണ ആവശ്യപ്പെട്ടിട്ടും ആഭ്യന്തരവകുപ്പിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടായിട്ടില്ല. ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ എസ്.പിയുടെ കഴിവുകേടായി അക്രമങ്ങളെ വ്യാഖ്യാനിച്ച് ജില്ലയില്‍ നിന്നു പടിയിറക്കാനുള്ള ഗൂഢനീക്കമാണോ നടക്കുന്നതെന്നു സംശയിച്ചാല്‍ തെറ്റു പറയാനാകില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."