HOME
DETAILS
MAL
മദേഴ്‌സ് എൻഡോവ്മെന്റ് ഫണ്ട് ശേഖരണത്തിന് ഫാൻസി നമ്പർ ലേലം നാളെ
March 23 2024 | 13:03 PM
ദുബൈ:ആഗോളതലത്തിൽ സാമ്പത്തികമായി പുറകിൽ നിൽക്കുന്നവരുടെ വിദ്യാഭ്യാസ സഹായത്തിനായി രൂപവൽകരിച്ച മതേർസ് എൻഡോവ്മെൻ്റ് കാമ്പയിന് ഫണ്ട് ശേഖരണം ലക്ഷ്യംവെച്ച് ഫാൻസി നമ്പറുകളുടെ ലേലം നാളെ നടത്തും.വാഹന മൊബൈൽ ഫോൺ നമ്പറുകളുടെ ലേലമാണ് നാളെ നടക്കുക.മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്‌സ് (എം.ബി.ആർ.ജി.ഐ), എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചാണ് ദുബൈ റോഡ് ഗതാഗത അ തോറിറ്റി(ആർ.ടി.എ), ടെലികമ്യൂണിക്കേഷൻ കമ്പനികളായ 'ഡു', ഇത്തിസലാത്ത് എന്നിവയുടെ പിന്തുണയോടെ ലേലം സംഘടിപ്പിക്കുന്നത്. ഞായറാഴ്ചത്തെ ചടങ്ങിൽ 31പ്രത്യേക നമ്പറുകളാണ് ലേലത്തിൽ വെക്കുന്നത്.
ഇവയിൽ10 എണ്ണം വാഹനങ്ങളുടെ പ്ലേറ്റ് നമ്പറുകളും 10 'ഡു'വിന്റെയും 11 ഇത്തിസലാത്തിൻ്റെയും മൊബൈൽ നമ്പറുകളുമാണ്. ജുമൈറ ബീച്ചിലെ ഫോർ സീസൺസ് റിസോർട്ട് ദുബൈയാണ് ലേലം നടക്കുന്ന വേദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."