സംഘ്പരിവാർ ഭീഷണി: സിദ്ദീഖ് കാപ്പന് ഐക്യദാർഢ്യ സമ്മേളനം മാറ്റി
കോഴിക്കോട് • സംഘ്പരിവാർ ഭീഷണിയെ തുടർന്ന് സിദ്ദീഖ് കാപ്പന് ഐക്യദാർഢ്യ സമ്മേളനം മാറ്റിവച്ചു. പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്താന്‍ നിശ്ചയിച്ച സമ്മേളനമാണ് മാറ്റിവച്ചത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.കെ രാഘവന് എം.പി, എം.എല്‍.എമാരായ കെ.കെ രമ, പി.ഉബൈദുല്ല തുടങ്ങിയവരും സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും മകള്‍ മെഹ്ന സിദ്ദീഖും പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.
എന്നാല്‍, പരിപാടിക്കെതിരേ ബി.ജെ.പിയും സംഘ്പരിവാറും രംഗത്തുവന്നു. സമ്മേളനം നിയമവിരുദ്ധമാണെന്നായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ ഇതില്‍ നിന്നും സ്വയം പിന്മാറണമെന്നും പൊലിസ് ഇടപെട്ട് സമ്മേളനം തടയണമെന്നും സജീവന് ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ പരിപാടി ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് സംഘാടകരെ അറിയിച്ചിരുന്നു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."