HOME
DETAILS

പ്ലാച്ചിമട സമരത്തിനു മുന്നിൽ സർക്കാരിന് മുട്ടുകുത്തേണ്ടി വരും: മേധാപട്ക്കർ

  
backup
October 06 2022 | 02:10 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8


പാലക്കാട് • വിട്ടുവീഴ്ചയില്ലാതെ നടത്തുന്ന ജനകീയ സമരങ്ങൾക്ക് മുന്നിൽ കോർപ്പറേറ്റുകളും, അവർക്ക് സഹായം ചെയ്യുന്ന ഭരണകൂടങ്ങളും മുട്ടുകുത്തുന്ന ചരിത്രമാണ് നമ്മൾ കാണുന്നതെന്ന് സാമൂഹിക, പരിസ്ഥിതി പ്രവർത്തക മേധാപട്ക്കർ. പ്ലാച്ചിമടയിൽ രണ്ടാംഘട്ടമായി ആരംഭിച്ച സത്യഗ്രഹസമരത്തിന്റെ അൻപതാം ദിവസത്തെ ഐക്യദാർഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


കർഷകർ നടത്തിയ സമരത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടു കുത്തേണ്ടി വന്നത് അത് ജനകീയസമരമായതുകൊണ്ടാണ്. പ്ലാച്ചിമടയിൽ ഇരുപത് വർഷമായി തുടരുന്ന സമരത്തിനു മുന്നിൽ കേരളസർക്കാരിനു മുട്ടുകുത്തേണ്ടി വരും. നിയമസഭയിൽ ഐക്യകണേഠന പാസാക്കിയ നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കി പ്ലാച്ചിമട ജനതക്കു നഷ്ടപരിഹാരം ലഭ്യമാക്കണം, കൊക്കക്കോള കമ്പനിയെ പ്രോസിക്യൂട്ട് ചെയ്യുംവരെ സമരം നടത്തണം.ഇപ്പോൾ ഭരിക്കുന്ന കക്ഷികളെ നേർവഴിക്കു നടത്താൻ പ്രതിപക്ഷമില്ല. അവരൊക്കെ ഒന്നിച്ചാണ്, യാഥാർത്ഥ പ്രതിപക്ഷം ജനശക്തിയാണെന്നും അവർ പറഞ്ഞു. കേന്ദ്രം ഈയിടെ പാസാക്കിയ തൊഴിൽനിയമങ്ങൾ തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുന്നു. നമ്മുടെ രാഷ്ട്രപതി സഹോദരി ആദിവാസിയാണ്. അവർക്ക് പ്ലാച്ചിമടയിലെ ആദിവാസികൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും, സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ട്രൈബ്യൂണൽ പ്രാവർത്തികമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒഡീസ നിയാമഗിരിയിലെ വേദാന്തയുടെ ഖനനത്തിനെതിരായി സമരം നടത്തിയ ഡോ. പ്രഫുല്ല സാമന്തറ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago