വളാഞ്ചേരിയില്‍ പിണറായിയെ ദൈവമാക്കി ഫ്ളക്സ് ബോര്‍ഡ്
വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ളക്സ് ബോര്‍ഡ്. വളാഞ്ചേരി പച്ചീരി വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദമായതോടെ ബോര്‍ഡ് തൊട്ടടുത്ത സ്ഥലത്തേക്കുമാറ്റി. കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പോടെയാണു ബോര്‍ഡ്.
ആരാണ് ദൈവമെന്നു നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്നാണ് ഫ്ളക്സ് ബോര്‍ഡില്‍. ക്ഷേത്രപരിസരത്ത് ഫ്ളക്സ് സ്ഥാപിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം സമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്.
ബോര്‍ഡുവച്ചത് സി.പി.എം പ്രവര്‍ത്തകരാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെ അല്ല ഫ്ളക്സ് സ്ഥാപിച്ചതെന്നാണ് സി.പി.എം പ്രദേശിക നേതൃത്വത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് വിജയ പശ്ചാത്തലത്തില്‍ സ്ഥാപിച്ചതാണ് ബോര്‍ഡ് എന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."