HOME
DETAILS

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 765 കി.മീ സഞ്ചരിക്കാം; കിടിലന്‍ എസ്.യു.വി ഇന്ത്യയിലെത്തി

  
backup
September 15 2023 | 12:09 PM

mercedes-eqe-electric-suv-detail

ആഡംബരം വാഹനം എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് എത്തുന്ന പേരുകളില്‍ ഒന്നായിരിക്കും ബെന്‍സ് എന്നത്. ഒരു കാലത്ത് ആഡംബരം എന്നതിന്റെ പര്യായമായിരുന്ന ബെന്‍സിന്റെ ആഭിജാത്യത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഇന്ത്യയില്‍ ആദ്യമായി ലക്ഷ്വറി ഇലക്ട്രിക്ക് കാര്‍ അവതരിപ്പിച്ച മെര്‍സിഡസ് ബെന്‍സ്, ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് മറ്റൊരു ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്.


EQE എന്ന പേരിലറിയപ്പെടുന്ന ഈ എസ്‌യുവിക്ക് ഏകദേശം 1.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. പത്ത് വര്‍ഷത്തെ ബാറ്ററി വാറണ്ടിയോടെ പുറത്തിറങ്ങുന്ന ഈ വാഹനത്തിന്402 bhp കരുത്തില്‍ പരമാവധി 858 Nm torque വരെ ഉത്പാദിപ്പിക്കുന്ന രണ്ട് മോട്ടോറുകളാണുളളത്. വെറും 5 സെക്കന്റില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ബെന്‍സിന് പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 765 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നതാണ് വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ വാഹനം പൂര്‍ണമായും ചാര്‍ജാവുകയും ചെയ്യും.


56 ഇഞ്ച് വലിപ്പമുള്ള MBUX ഹൈപ്പര്‍സ്‌ക്രീനാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇത് മൂന്ന് സ്‌ക്രീനായാണ് വിഭജിച്ചിരിക്കുന്നത്. നടുക്കത്തേത് ഒരു ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റായി പ്രവര്‍ത്തിക്കുമ്പോള്‍ വലത് ഭാഗം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും ഇടത് ഭാഗത്ത് ഫ്രണ്ട് പാസഞ്ചര്‍ക്കുള്ള ഡിസ്‌പ്ലേയുമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലില്‍ ഹാപ്റ്റിക് കണ്‍ട്രോള്‍, മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ഒമ്പത് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും എസ്‌യുവിയുടെ പ്രധാന ഫീച്ചറുകളാണ്.

Content Highlights:mercedes eqe electric suv Details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago