ബോംബ് സ്ഫോടനം പോലും ഏല്‍ക്കില്ല; ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ വാഹനത്തെ അറിയാം
ഇന്ത്യന്‍ സൈന്യത്തിനായി നിരവധി വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്കിയ കമ്പനിയാണ് മഹീന്ദ്ര. എ.എസ്.എല്‍.വി, മാര്‍ക്സ് മാന്‍, ആര്‍മഡോ കൂടിസൈന്യത്തിനായിഒരുക്കിയിരിക്കുകയാണ്.ഒരു ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനവും ഒരു ഓള് ടെറൈന്‍ വാഹനവുമാണ് ഇത്തവണ എത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ എയറോസ്പേസ് ആന്‍ഡ് ഡിഫന്‍സ് വിഭാഗത്തിന്റെ മേധാവിയായ വിനോദ് സഹായിയാണ് പുതിയ രണ്ട് വാഹന മോഡലുകള്‍ സൈന്യത്തിന് കൈമാറിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. 2021ല്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് 1300 കവചിത വാഹനങ്ങള്‍ മഹീന്ദ്ര സൈന്യത്തിനായി കൈമാറേണ്ടതുണ്ട്.
ദ്ധത്തിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കിയും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനുമുള്ള ശേഷിയും നല്‍കിയാണ്
സൈന്യത്തിനുള്ള ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനം നിര്‍മിച്ചിട്ടുള്ളതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പ്രസ്തുത വാഹനത്തിന് 1600 കിലോ പേ ലോഡ് കപ്പാസിറ്റിയും, 80 ലിറ്ററിന്റെ ഇന്ധന ടാങ്കുമാണുളളത്. സ്ഫോടനത്തില്‍ പോലും തകരാത്ത വാഹനത്തിന് 7.62 എം.എം ബുള്ളറ്റുകളെ പോലും തടയാന്‍ സാധിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സുള്ള വാഹനത്തിന് വെറും 12 സെക്കന്റ് കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights:mahindra create two specialised vehicle for indian army
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."