ഇന്ത്യക്ക് ആദ്യ മെഡല്‍ മീരാഭായ് ചാനുവിന് വെള്ളി
ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 49 കിലോ ഗ്രാം വനിതകളുടെ ഭാരോദ്വഹനത്തില്‍ മണിപ്പൂരുകാരി മീരാഭായ് സൈക്കോം ചാനുവാണ് വെള്ളിയിലൂടെ ഒളിംപിക്സിന്റെ രണ്ടാംദിനം തന്നെ ഇന്ത്യയെ മെഡല്‍ പട്ടികയിലെത്തിച്ചത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 202 കിലോ ഉയര്‍ത്തിയാണ് ചാനുവിന്റെ വെള്ളിനേട്ടം. ചൈനയുടെ ഹോ ഷിഹുയി ഒളിംപിക്സ് റെക്കോര്‍ഡോടെ ഈ ഇനത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ (210 കി. ഗ്രാം) ഇന്തോനേഷ്യയുടെ 19കാരി അയ്ശാ വിന്‍ഡി കാന്ഡിക്ക(194 കിലോ) വെങ്കലവും സ്വന്തമാക്കി. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്നത്. 2000ല്‍ നടന്ന സിഡ്നി ഒളിംപിക്സില്‍ കര്‍ണം മല്ലേശ്വരിയിലൂടെ രാജ്യം വെങ്കലം അണിഞ്ഞിരുന്നു.
2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയാണ് ചാനു ഇന്ത്യയുടെ അഭിമാന താരമായി മാറിയത്. തുടര്‍ന്ന് 2017ല്‍ ലോക ചാംപ്യന്‍ഷിപ്പിലും 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും 2020ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആറാമത്തെ താരമാണ് ചാനു. മുന്‍പ് നോര്‍മന്‍ പ്രിച്ചാര്‍ഡ്, രാജ്യവര്‍ധന്‍സിങ് റാത്തോര്‍, സുശീല്‍ കുമാര്‍, വിജയ് കുമാര്‍, പി.വി സിന്ധു എന്നിവരാണ് വെള്ളി നേടിയത്.ഇന്നലെ ഇന്ത്യ മെഡല്‍ പ്രതീക്ഷയുമായി ഉറ്റുനോക്കിയ ഷൂട്ടിങ് റേഞ്ചില്‍ നിരാശയായിരുന്നു ഫലം. പുരുഷന്മാരില് ലോക ഒന്നാം നമ്പര്‍ താരം അഭിഷേക് വര്‍മയ്ക്കും സൗരഭ് ചൗധരിക്കും വനിതകളില്‍ ഇളവേനില്‍ വാളറിവനും അപൂര്‍വി ചന്ദേലയ്ക്കും മെഡല്‍ കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."