HOME
DETAILS
MAL
ടോക്കിയോ ഒളിമ്പിക്‌സ്: സാനിയ സഖ്യം പുറത്ത്
backup
July 25 2021 | 04:07 AM
ടോക്കിയോ: ഒളിമ്പിക്‌സ് ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നിസ് ഡബിള്‍സ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിര്‍സ - അങ്കിത റെയ്‌ന സഖ്യമാണ് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടത്. യുക്രെയ്‌നിന്റെ ല്യുദ്മില കിചെനോക്- നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 6-7, 8-10.
ഒളിമ്പിക്‌സിലെ കന്നി അങ്കമായിരുന്നു കിചെനോക് - നാദിയ കിചെനോക് സഹോദരിമാരുടേത്. സാനിയഅങ്കിത സഖ്യം ഒരുമിച്ച് ഇറങ്ങുന്നതും ആദ്യമായായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."