HOME
DETAILS
MAL
വാക്സിനെചൊല്ലിയുള്ള തര്‍ക്കം; ഡോക്ടര്‍ക്ക് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; കേസ്
backup
July 25 2021 | 05:07 AM
ആലപ്പുഴ: കുട്ടനാട്ടില്‍ വാക്സിന് വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്രബോസിനെ സി.പി.എം നേതാക്കളാണ് മര്‍ദ്ദിച്ചത്. മിച്ചംവന്ന വാക്സിന് വിതരണം ചെയ്യുന്നതിലെ തര്‍ക്കമാണ് കാരണം.
സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എ.ംസി പ്രസാദ് ,സി.പി.എം ലോക്കല്‍ സെക്രട്ടറി രഘുവരന്, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പൊലിസ് കേസെടുത്തിട്ടുണ്ട്.
തന്നെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടറുടെനടപടിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."