കാര്‍ഷിക മേഖലയിലെ തകര്‍ച്ച; വ്യാപാര രംഗം പ്രതിസന്ധിയില്‍
കുന്നുംകൈ: കാര്‍ഷിക രംഗം തകര്‍ച്ച നേരിട്ടതോടെ നഗരങ്ങളിലും മലയോരത്തും വ്യാപാരമേഖല പ്രതിസന്ധിയില്‍. വിലയിടിവും ഉല്‍പാദനത്തകര്‍ച്ചയും രോഗങ്ങളും പ്രതികൂല കാലാവസ്ഥയും ആയിരക്കണക്കിന് കര്‍ഷകരുടെ സ്വപ്നങ്ങളെയാണ് തകര്‍ത്തത്.
വിലയിടിവിനെത്തുടര്‍ന്ന് നട്ടംതിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് പിന്നാലെ മറ്റു കൃഷികള്‍ ചെയ്തവരും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാങ്ക് വായ്പയെയും ബ്ലേഡ് പലിശക്കാരുടെയും സാമ്പത്തിക സഹായത്തെയും ആശ്രയിച്ച് കൃഷിയിറക്കിയവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. മലയോര പഞ്ചായത്തുകളിലെ തോട്ടങ്ങളിലും ഇപ്പോള്‍ ടാപ്പിങ് നടക്കുന്നില്ല. ചെറുകിട റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളുമാണ് വിലയിടിവ് മൂലം ഏറ്റവും പ്രതിസന്ധിയിലായത്. ടാപ്പിങ് തൊഴിലാളികള്‍ മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജില്ലയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ബാങ്കുകളില്‍നിന്ന് വായ്പയെടുത്തവരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്.
റബര്‍, കുരുമുളക്,നാളികേരം എന്നിവയുടെ വിലയിടിവ് കനത്ത തിരിച്ചടിയാണ് മലയോരത്തുണ്ടായത്. കര്‍ഷകര്‍ക്ക് മുടക്കു മുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലന്നുള്ള പരാതിയാണ് ഇവരില്‍ നിന്നുയരുന്നത്. ബാങ്കുകളുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ജപ്തിഭീഷണി ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ദിവസവും നിരവധി കര്‍ഷകര്‍ ജനപ്രതിനിധികളെ സമീപിക്കുന്ന കാഴ്ചയാണ് കാണുന്നത്. മലയോരത്ത് ആയിരത്തിലധികം പേര്‍ വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കളായുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം കര്‍ഷക കുടുംബങ്ങളിലെ നഴ്‌സുമാരാണ്.
പഠനം പൂര്‍ത്തിയാക്കി ജോലിക്ക് ചേര്‍ന്ന പല നഴ്‌സുമാര്‍ക്കും ബാങ്ക് വായ്പ തിരിച്ചടക്കാനാവശ്യമായ വരുമാനമില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കച്ചവടം 40 ശതമാനം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. നഗരത്തിലെ പല വ്യപാരമേഖലകളും ഇപ്പോള്‍ സജീവമല്ല. വൈകിട്ട് ആറോടെ മാര്‍ക്കറ്റുകള്‍ വിജനമാകുന്ന അവസ്ഥയാണ്. രാത്രിയായാലും മാര്‍ക്കറ്റിലെ കടകമ്പോളങ്ങളില്‍ തിരക്കനുഭവപെട്ടിരുന്നിടത്താണ് ദിവസച്ചിട്ടിക്കാര്‍ക്ക്‌പോലും കൊടുക്കുവാനുള്ള കച്ചവടം നടക്കുന്നില്ലന്ന് വ്യാപാരികള്‍ വേദനയോടെ ചൂണ്ടികാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."