HOME
DETAILS

'മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പരസ്പരം പഴി ചാരുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ കൂത്തരങ്ങാണ് കേരളം; മനുഷ്യ ജീവന്റെ കാര്യത്തില്‍ ഇവര്‍ക്കൊരു താല്‍പര്യവുമില്ല'

  
backup
October 06 2022 | 09:10 AM

kerala-abid-adivaram-fb-post-in-road-accident2022

മനുഷ്യജീവന്റെ കാര്യത്തില്‍ ഭരണകൂടത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ലാത്ത് എന്തു സംഭവിച്ചാലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ കൂത്തരങ്ങാണ് കേരളമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ആബിദ് അടിവാരം. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹ്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒരു ദിവസം ശരാശരി 1215 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ പത്തിരട്ടി പേര്‍ക്ക് ഒരിക്കലും സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായി പരിക്കേല്‍ക്കുന്നു. എന്നാല്‍ മനുഷ്യജീവന്റെ കാര്യത്തില്‍ ഭരണകൂടത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ല- അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

മിണ്ടിത്തുടങ്ങിയാല്‍ യുഡി.എഫിന്റെ കാലത്തും അപകടമുണ്ടല്ലോ ഞങ്ങളെ മാത്രം കുറ്റം പറയരുത് എന്ന് എല്‍.ഡി.എഫുകാരും, എല്‍.ഡി.എഫ് ഭരിക്കുമ്പോഴും അപകടമുണ്ടല്ലോ ഞങ്ങളെ മാത്രം പറയുന്നതെന്തിന് എന്ന് യുഡി.എഫുകാരും ചോദിക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ കൂത്തരങ്ങാണ് കേരളം. ഇന്നലയെക്കാള്‍ സുരക്ഷിതമായ ഇന്നോ ഇന്നിനെക്കാള്‍ സൗകര്യമായി ജീവിക്കുന്ന നാളെയോ സ്വപ്നം കാണാന്‍ കഴിയാത്ത ജനതയായി മാറിയിട്ടുണ്ട് നമ്മള്‍- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

വടക്കാഞ്ചേരിയില്‍ നടന്ന അപകടത്തില്‍ നാം നടുങ്ങുന്നത് മരണപ്പെട്ട ആളുകളുടെ എണ്ണക്കൂടുതല്‍ കൊണ്ടാണ്.
ഒരു ദിവസം ശരാശരി 1215 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ പത്തിരട്ടി പേര്‍ക്ക് ഒരിക്കലും സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായി പരിക്കേല്‍ക്കുന്നു. എന്നാല്‍ മനുഷ്യജീവന്റെ കാര്യത്തില്‍ ഭരണകൂടത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ല.

മിണ്ടിത്തുടങ്ങിയാല്‍ UDF ന്റെ കാലത്തും അപകടമുണ്ടല്ലോ ഞങ്ങളെ മാത്രം കുറ്റം പറയരുത് എന്ന് LDF കാരും, LDF ഭരിക്കുമ്പോഴും അപകടമുണ്ടല്ലോ ഞങ്ങളെ മാത്രം പറയുന്നതെന്തിന് എന്ന് UDF കാരും ചോദിക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ കൂത്തരങ്ങാണ് കേരളം. ഇന്നലയെക്കാള്‍ സുരക്ഷിതമായ ഇന്നോ ഇന്നിനെക്കാള്‍ സൗകര്യമായി ജീവിക്കുന്ന നാളെയോ സ്വപ്നം കാണാന്‍ കഴിയാത്ത ജനതയായി മാറിയിട്ടുണ്ട് നമ്മള്‍.

കഴിഞ്ഞ ദിവസം രാത്രി വയനാട് ചുരമിറങ്ങുമ്പോള്‍ മുന്നില്‍ പോയ ലോറിയുടെ വീഡിയോയാണ് താഴെയുള്ളത്. ബ്രെയ്ക്ക് ലൈറ്റ് ഉള്‍പ്പടെ ഒറ്റ ലൈറ്റും കത്തുന്നില്ല. നമ്പര്‍ പ്ലേറ്റ് തെളിയുന്നില്ല. ചുരം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും പൊലിസ് പോസ്റ്റുകളുണ്ട്. സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും മാത്രം പരിശോധിക്കുന്ന പൊലീസ്...!

പതിവ് പോലെ രണ്ട് ദിവസം ചര്‍ച്ചയും ടൂറിസ്റ്റ് ബസിന് സ്പീഡ് നിയന്ത്രണവും ഉണ്ടാകും, ഇടക്കിടെ ഷവര്‍മ്മ നിരോധിക്കുന്ന പോലെ ടൂറിസ്റ്റ് ബസ് നിരോധിക്കാതിരുന്നാല്‍ ഭാഗ്യം.

കൂട്ടരേ.. നമുക്ക് നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എത്രത്തോളം സുരക്ഷിതമായി ജീവിക്കാമെന്നാണ് ആദ്യം ചിന്തിക്കേണ്ടത്, എങ്ങനെയൊക്കെ ജീവിത നിലവാരവും സുരക്ഷയും ഗതാഗതസംവിധാനവുമൊക്കെ ഡെവലപ് ചെയ്യാമെന്ന് രണ്ടാമത് ചിന്തിക്കണം. നാം തിരഞ്ഞെടുക്കുന്ന ഭരണാധികാരികളുടെ പ്രാഥമീക ഉത്തരവാദിത്തമാണത്. അങ്ങനെയൊരു ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്, അതാണ് ഏറ്റവും അടിസ്ഥാന രാഷ്ട്രീയ പ്രവര്‍ത്തനം.
പ്രിയപ്പെട്ടവര്‍ വിടപറയുന്നതിന്റെ വേദന അതനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ...
സങ്കടക്കടലിലായ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, അവരോട് ചേര്‍ന്ന് നില്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago