അദ്ഭുത ചെപ്പ് തുറന്ന് വീണ്ടും ദുബയ്; മിറാക്കിള്‍ ഗാര്‍ഡന്‍ തിങ്കളാഴ്ച മുതല്‍
ദുബയ്: ലോക പ്രശസ്തമായ ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ അടുത്ത തിങ്കളാഴ്ച വീണ്ടും തുറക്കും. സീസണ്‍-2 എഡിഷന് ഒക്ടോബര്‍ 10നു തുടക്കമാവുമെന്നും പ്രവേശന ടിക്കറ്റുകള്‍ ഉടന്‍ തന്നെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
72,000 ചതുരശ്ര മീറ്റര്‍ പറുദീസയില്‍ 150 ദശലക്ഷത്തിലധികം പൂക്കളാണ് സന്ദര്‍ശകരെ അത്ഭുതപ്പെടുത്താനായി ഒരുക്കിവച്ചിരിക്കുന്നത്. വേനല്‍ക്കാലമായതിനാല്‍ ജൂണില്‍ ഗാര്‍ഡന്‍ അടച്ചിരുന്നു. ഇപ്പോള്‍ ശീതകാലം ആരംഭിക്കുന്നതിനാല്‍ സന്ദര്‍ശകരെ വീണ്ടും സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ വര്‍ഷം പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച 'ഫ്‌ലോട്ടിംഗ് ലേഡി'യും നവീകരിച്ച ആംഫി തിയേറ്ററിലെ ഗംഭീരമായ കൊട്ടാരവും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പൂക്കളും മറ്റും നടന്ന് കാണുന്നതിനായി 400 മീറ്റര്‍ ട്രാക്കും ഒരുക്കിയിരുന്നു.
ആവേശഭരിതരായ കുട്ടികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതിന് പ്രധാന കവാടത്തില്‍ തന്നെ ഭീമാകാരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളുടെ രൂപങ്ങളും ഒരുക്കിയ മിറാക്കിള്‍ ഗാര്‍ഡന്‍ ലോക പ്രശസ്തമാണ്. ഗാര്‍ഡന്റെ ഡിസ്‌നി അവന്യൂവിലെ മിക്കി മൗസിന്റെ 18 മീറ്റര്‍ പുഷ്പ ഘടനയും റെക്കോര്‍ഡ് തകര്‍ത്ത എമിറേറ്റ്‌സ് എ-380 ഡിസ്‌പ്ലേയും പാര്‍ക്കിലെ മറ്റ് ആകര്‍ഷണങ്ങളാണ്. ഈ സീസണില്‍ എന്തൊക്കെ അദ്ഭുതങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."