മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
ഡല്‍ഹി: മോസില്ല ഫയര്‍ഫോക്‌സിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയര്‍ഫോക്‌സ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജന്‍സിയായ സേര്‍ട്ട് ഇന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടര്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനും ഫയര്‍ഫോക്‌സിലെ പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ഹാക്കര്‍ക്ക് സാധിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഫയര്‍ഫോക്‌സ് ഇഎസ്ആര്‍ 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍, ഫയര്‍ഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേര്‍ഷനുകള്‍, മോസില്ല തണ്ടര്‍ബേര്‍ഡ് 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍ എന്നിവയിലാണ് നിലവില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. മോസില്ലയുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കഴിയുന്നതും വേ?ഗം അവ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സേര്‍ട്ട്ഇന്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങള്‍ക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാര്‍ട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സേര്‍ട്ട്ഇന്നിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
2023 നവംബറിലും സേര്‍ട്ട് ഇന്‍ സമാനപ്രശ്‌നത്തില്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തില്‍ കടന്നുകയറാന്‍ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്‌നങ്ങള്‍ ഫയര്‍ഫോക്‌സിലുണ്ടെന്നും അതിനാല്‍ മോസില്ലയുടെ ഉല്പന്നങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയര്‍ഫോക്‌സ് ഇഎസ്ആര്‍ വേര്‍ഷനുകള്‍,
120ന് മുമ്പുള്ള ഫയര്‍ഫോക്‌സ് ഐഒഎസ് വേര്‍ഷനുകള്‍, 115.5ന് മുമ്പുള്ള മോസില്ല തണ്ടര്‍ബേര്‍ഡ് വേര്‍ഷന്‍ എന്നീ പതിപ്പുകളിലെ പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയര്‍ഫോക്‌സ് ആപ്പില്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."