ബിന്ദുകുമാർ കൊലപാതകം; മൂന്നുപേർ കൂടി പിടിയിൽ
ചങ്ങനാശേരി • ആര്യാട് കിഴക്കേതയ്യില്‍ ബിന്ദുകുമാറിനെ (45) കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം കൂരോപ്പട ളാക്കാട്ടൂരിൽ മാടത്താനി വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന വിപിൻ ബൈജു (24), പുതുപ്പള്ളി വിജയപുരം പറത്തുപറമ്പിൽ ബിനോയ് മാത്യു (27), എന്നിവരെ കോയമ്പത്തൂരിൽനിന്നും പുതുപ്പള്ളി ചെമ്മരപള്ളി പൂശാര്പറമ്പിൽ വരുൺ പി. സണ്ണിയെ മാങ്ങാനത്തുനിന്നുമാണ് പിടികൂടിയത്. പ്രധാന പ്രതി മുത്തുകുമാറിനെ (53) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ചങ്ങനാശേരി സി.ഐ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽ പോയി പ്രതികളെ അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യയുമായി ബിന്ദുകുമാറിന് അടുപ്പമുണ്ടായിരുന്നെന്ന മുത്തുകുമാറിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ അറസ്റ്റിലായവരെ ചങ്ങനാശേരിയിൽ എത്തിച്ച് ചോദ്യം ചെയ്തു. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."