പ്രോസിക്യൂഷന്‍ നടത്തിയത് ശാസ്ത്രീയ - സാഹചര്യ തെളിവുകള്‍ സമര്‍പ്പിച്ചുള്ള ശക്തമായ വാദം
മഞ്ചേരി: ദൃക്‌സാക്ഷികളില്ലായിരുന്ന വളാഞ്ചേരി കൊലപാതക കേസില്‍ പ്രോസിക്യൂഷന്‍ നിരത്തിയത് ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളും. അര്‍ധ രാത്രിയിലാണ് വിനോദ് വീട്ടിലെ മുറിയില്‍ വെച്ചു കൊല്ലപ്പെടുന്നത്. കുത്തേറ്റു അവശനായ വിനോദ്കുമാര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഏറേ നിര്‍ണായകമായത്. കുത്തേറ്റ സമയത്ത് ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനും വളാഞ്ചേരി സ്വദേശിയുമായ പി.ടി വിനോദ്കുമാര്‍, മറ്റൊരു ജീവനക്കാരനായ മന്‍സൂര്‍ എന്നിവരോട് ഫോണ്‍വഴി വിനോദ് തനിക്കേറ്റ ഗുരുതരമായ അപകടത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നതിനാല്‍ ഇതു സുപ്രധാന തെളിവായി. ഇവരെ കോടതിയില്‍ ഹാജരാക്കി പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതി യൂസുഫ് സഞ്ചരിച്ച ഇന്നോവ കാറില്‍ നിന്നും കണ്ടെടുത്ത മുടികളെ ചുറ്റിപ്പറ്റിയുള്ള പരിശോധനകളും ഇതിനു പുറമെ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഡി.എന്‍.എ പരിശോധന ഫലങ്ങള്‍ എന്നിവയും കോടതിയിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം വിചാരണ തുടങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് ഇത്തരം സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജാരാക്കിയതെന്നും അതിനാല്‍ ഇത് അവിശ്വസനീയമാെണന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. അതു സ്വാഭാവികമായ വൈകല്‍ മാത്രമായിരുന്നുവെന്നു പ്രോസിക്യൂഷനും വാദിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയമായ തെളിവുകളും നിര്‍ണായകമായതിന്റെ അടിസഥാനത്തില്‍ ശക്തമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."