HOME
DETAILS

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജസ്റ്റിസ് ദീപക് ഗുപ്ത 'യു.എ.പി.എ ദുരുപയോഗം മൂലം നിരപരാധികള്‍ ജയിലിലാകുന്നു'

  
backup
July 26, 2021 | 4:47 AM

956596-2

 

ന്യൂഡല്‍ഹി: നമ്മളെല്ലാം മനുഷ്യരല്ലാതായിപ്പോയോയെന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമി ജയിലില്‍ മരിച്ചത് പരാമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത.
യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് നിരപരാധികള്‍ ജയിലിലാകാന്‍ കാരണമാകുന്നതായും ഈ നിയമങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു. പാര്‍കിന്‍സണ്‍സ് രോഗിയായിരുന്ന 84 കാരനായ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചത് മനുഷ്യത്വം നമുക്ക് നഷ്ടമായ നടപടിയായിരുന്നു. മേല്‍ക്കോടതികളുടെ അധികാരം ഇത്തരക്കാര്‍ക്ക് ജാമ്യം നല്‍കാന്‍ ഉപയോഗിക്കണം.
സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും നാടുവിടാതിരിക്കാനുമാണ് പ്രതികളെ തടവിലാക്കുന്നത്. മറ്റുള്ളവര്‍ക്ക് ജാമ്യം നല്‍കണം. ആസിഫ് ഇഖ്ബാല്‍, നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി നടപടി വാഴ്ത്തപ്പെടണം.
സി.എ.എ പ്രതിഷേധത്തിനിടെ റോഡ് തടഞ്ഞതും സമരം നടത്തിയതുമൊന്നും യു.എ.പി.എ ചുമത്താന്‍ കാരണമല്ല. ദുരുപയോഗം തടയുന്ന വിധത്തിലാണ് ഭീകരതയ്‌ക്കെതിരായ നിയമങ്ങള്‍ തയാറാക്കേണ്ടത്.
ആളുകള്‍ വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി കഴിയുന്നതില്‍ ആശങ്കയുണ്ട്. ഒരു കേസില്‍ മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞത് 9 വര്‍ഷമാണ്. സൂറത്തിലെ ഒരു കേസില്‍ 122 പേര്‍ ജയില്‍മോചിതരായത് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ്. നടാഷ നര്‍വാളിന് ജാമ്യം കിട്ടിയെങ്കിലും അവര്‍ തടവിലിരിക്കേ പിതാവ് മരിച്ചു. സിദ്ദീഖ് കാപ്പന്‍ ജയിലിലിരിക്കേ മാതാവ് മരിച്ചു. സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ചികിത്സ ഉറപ്പാക്കാന്‍ ബോംബെ ഹൈക്കോടതി കഴിയുന്നതെല്ലാം ചെയ്തുവെന്നതില്‍ സംശയമില്ലെന്നും ജ. ഗുപ്ത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  3 days ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  3 days ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  3 days ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  3 days ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  3 days ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  3 days ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  3 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  3 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  3 days ago