HOME
DETAILS

ശാന്തി ദൂതർ

  
backup
September 17 2023 | 04:09 AM

messengers-of-peace

ദാമോദർ പ്രസാദ്


സമകാലീന സാമൂഹികശാസ്ത്രാന്വേഷണങ്ങളിൽ ഏറെ സവിശേഷ പ്രാധാന്യമുള്ള പഠനശാഖയാണ് 'സമാധാന പഠനം'. 'പീസ് സ്റ്റഡീസ്' എന്ന പഠനവിഭാഗം പല സർവകലാശാലകളിലും സ്ഥാപിതമായിരിക്കുന്നു. മനുഷ്യവംശം നേടിയ അഭിവൃദ്ധിയെയും വൈജ്ഞാനിക ഉണർവിനെയുമെല്ലാം നിശേഷം ഇല്ലാതാക്കുന്ന ആഭ്യന്തര കലാപങ്ങളും അധിനിവേശങ്ങളും യുദ്ധങ്ങളും വർഗീയ ലഹളകളും പെരുകുന്ന വേളയിൽ സംഘർഷങ്ങൾക്ക് നിദാനമാകുന്ന വസ്തുതാപരവും വൈകാരികവുമായ കാരണങ്ങൾ എന്താണെന്ന് അന്വേഷിക്കുന്നതുപോലെ പ്രധാനമാണ് സമാധാനം പുനസ്ഥാപിക്കാൻ ആവശ്യമായ ഘടകങ്ങളും സാഹചര്യവും എന്തെന്ന് അന്വേഷിക്കുന്നതും.


അക്കാദമിക വിഷയമായി ഇത് ലഘൂകരിക്കപ്പെടാതെ ശാന്തിയും സമാധാനവും മൂർത്തമായ സാമൂഹ്യനുഭവമായി മനസിലാക്കാനുള്ള സവിശേഷ പഠനങ്ങൾ സ്വതന്ത്രമായും നടന്നുവരുന്നു. സമാധാനം കേവലം മാനസികപ്രേരണ മാത്രമല്ല, അതിനു ഭൗതിക സ്വഭാവമുണ്ട്. സമാധാനം ബഹുമുഖ പ്രതിഭാസമാണ്. അക്രമത്തിന്റെ അഭാവവും നീതിയുടെ വാഴ് വും പ്രധാനമാകുന്നതിനോടൊപ്പം സാമൂഹികസുരക്ഷയും നാളെയെക്കുറിച്ചുള്ള ശുഭാപ്‌തിവിശ്വത്തോടെയുള്ള ജീവിതക്രമവും ആത്മാഭിനത്തോടെ ജീവിക്കാനുള്ള സാഹചര്യവും ഉണ്ടായിരിക്കേണ്ടത് ശാന്തിയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമാകുന്നു. അതേപോലെ, പരിചിത വ്യവസ്ഥകളിൽ ജീവിക്കാനും പണിയെടുക്കാനുമുള്ള അവസ്ഥ ഒരുക്കേണ്ടതും സമാധാനപരമായ ഉപജീവനത്തിന് ആവശ്യമാകുന്നു. ഇതെല്ലാം ചേരുമ്പോഴാണ് സാമൂഹിക സമാധാനം സാധ്യമാകുന്നത്.


ഈ പറഞ്ഞതിലെ ഓരോ ഘടകവും സവിശേഷ പ്രാധാന്യമർഹിക്കുന്നതാണ്. എന്തെങ്കിലും ഒരു ഘടകത്തിന്റെ അഭാവം അശാന്തിക്കുള്ള പ്രേരണയാകാം. സംഘർഷങ്ങൾ മനുഷ്യസൃഷ്ടിയായിരിക്കെ ചില ഘട്ടങ്ങളിൽ പ്രകൃതിയുടെ അസുന്തലിതാവസ്ഥ ജീവിതത്തെ സംഘർഷഭരിതമാക്കുന്നു. വീടുകളിൽനിന്ന് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കപ്പെടുമ്പോൾ ജീവിതം അസമാധാന അന്തരീക്ഷത്തെ അഭിമുഖീകരിക്കാൻ തുടങ്ങുന്നു. എങ്കിലും പ്രകൃതിയിലെ അസുന്തലിതാവസ്ഥ നിമിത്തം മാറ്റിപ്പാർപ്പിക്കപ്പെടുന്നവരുടെ അവസ്ഥയല്ല കലാപത്തിന്റെയും ലഹളകളുടെയും സംഘർഷങ്ങളുടെയും ഭാഗമായി മാറ്റിപ്പാർപ്പിക്കപ്പെടുന്നവരുടെ ജീവിതാവസ്ഥ.


തിരിച്ചുപോക്കിന് ഇടമില്ലാത്തവിധം പുനരധിവാസകേന്ദ്രങ്ങളിൽ തളയ്ക്കപ്പെടാം അവർ. ജീവിതം അവരവരുടെ കൈകളിൽനിന്ന് അതോടെ വഴുതിപ്പോകുന്നു. ഭരണകൂടവും അല്ലെങ്കിൽ ഭരണകൂടത്തിന്റെയോ എൻ.ജി.ഒകളുടെയോ ഏജൻസിയായിരിക്കും ജീവിതഗതിയെ നിർണയിക്കുക. ഒരുപക്ഷേ, ഏറ്റവും കലാപോന്മുഖ ഘട്ടങ്ങളിൽ അത്തരത്തിലുള്ള സാഹചര്യംപോലും ലഭ്യമാകണമെന്നില്ല. ഇങ്ങനെയുള്ള സങ്കീർണസന്ധികളിൽ എങ്ങനെയാണ് സമാധാനവും ശാന്തിയും പുനസ്ഥാപിക്കപ്പെടുക എന്നത് വളരെ സൂക്ഷ്മതയോടെയും ഏറെ സെൻസിറ്റിവായും ഗൗരവം ഒട്ടും ചോരാതെയും പരിഗണിക്കപ്പെടേണ്ട വിഷയമാണ്.


ഇന്ത്യയിൽ സമകാലികമായി പലയിടങ്ങളിൽ വ്യാപകമാകുന്ന വെറുപ്പിന്റെ സൃഷ്ടിയായ കലാപങ്ങളും അത്തരം കലാപങ്ങൾ ലക്ഷ്യംവയ്ക്കുന്ന വംശീയ ശുദ്ധീകരണപ്രക്രിയയും സമാധാനത്തിന്റെതായ ഭൗതിക സാഹചര്യം തീർത്തും ഇല്ലാതെയാക്കിയിരിക്കുന്നു. അഭ്യർഥികളാകേണ്ട മനുഷ്യരെ പുനരധിവസിപ്പിക്കുകയും സംഘർഷ മേഖലകളിൽ സമാധാനം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമാകുകയും ചെയ്യുന്നു. മനുഷ്യാവകാശ, സാമൂഹിക നീതിയുക്ത അന്വേഷണങ്ങളുടെ അഭേദ്യഘടകമാണ് സമാധാനത്തെക്കുറിച്ചുള്ള പ്രായോഗിക അന്വേഷണങ്ങൾ. ഈ അന്വേഷണങ്ങൾക്ക് ദിശ നൽകുന്ന ഒരു സമാഹാരമാണ് ഗസാല വഹാബ് എഡിറ്റ് ചെയ്തിരിക്കുന്ന 'ശാന്തയുടെ സ്രഷ്ടാക്കൾ" (peace makers) എന്ന പുസ്തകം. ഗസാല വഹാബ് മാധ്യമപ്രവർത്തകയും സ്വതന്ത്ര ഗവേഷകയുമാണ്. ഗസാല വഹാബിന്റെ 'ബോൺ എ മുസ് ലിം; സം ട്രൂത്സ് എബൌട്ട് ഇസ് ലാം ഇൻ ഇന്ത്യ' ഏറെ ശ്രദ്ധ നേടിയ രചനയാണ്. ഫോഴ്സ് എന്ന സുരക്ഷവിഷയങ്ങളെക്കുറിച്ചുള്ള പ്രസിദ്ധീകരണ പത്രാധിപത്യം വഹിക്കുന്ന ഗസാല വഹാബിന്റെ പുതിയ പുസ്തകമാണ് "സമാധാന സ്രഷ്ടാക്കൾ'.


ശാന്തി ദൂതർ എന്നാണ് ശരിയായ പ്രയോഗം. വ്യക്തികൾക്ക് ഒറ്റയ്ക്ക് സമാധാനം സൃഷ്ടിക്കുക അത്രയൊന്നും എളുപ്പമുള്ള കാര്യമാവുകയില്ല. സമാധാനം പലതരത്തിലുള്ള ഇടപെടലുകളുടെയും ഫലമായി സംജാതമാകുന്ന യാഥാർഥ്യമാണ്. എങ്കിലും അതിലേക്ക് നയിക്കാൻ വ്യക്തികളുടെ ഇടപെടൽ സഹായകമാകുന്നു. പലപ്പോഴും ഓരോ വ്യക്തിയുടെയും ഇടപെടൽ നിർണായകമാകാറുമുണ്ട്. ഈ പുസ്തകം ആരംഭിക്കുന്നത് അത്തരത്തിലുള്ള ഇടപെടലിന്റെ ചരിത്രം ഓർമിപ്പിച്ചുകൊണ്ടാണ്.

ഗാന്ധിജിയുടെയും രാഹുലിൻ്റെയും
വഴികൾ


ഗാന്ധിജിയുടെ മഹനീയ ജീവിതത്തിന്റെ അന്ത്യകാലഘട്ടത്തിൽ ഏകനും അർധനഗ്നനുമായ ആ ഫകീർ വർഗീയ കലാപബാധിത പ്രദേശങ്ങളിലൂടെ നടത്തിയ സഞ്ചാരം സൃഷ്ടിച്ച ശാന്തിയുടേതായ അന്തരീക്ഷമുണ്ട്. ആധുനിക ഇന്ത്യ ചരിത്രത്തിൽ അനിതരസാധാരണവും സമാന്തരതയില്ലാത്തതുമായ ഇടപെടലാണിത്.
ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിച്ചു രാജ്യം വിഭജിക്കപ്പെട്ട സാഹചര്യത്തിൽ മാനസികമായി തകരുകയും നിരാശനുമായ ആ മഹാത്മാവ് താൻ കൂടുതൽ പ്രതീക്ഷിച്ചവരിൽനിന്ന് ലഭിച്ച പ്രതികരണങ്ങളിൽ ഖിന്നനായിരുന്നു. രാജ്യത്തിന്റെ വിഭജനം ഇന്ത്യയിലെ രണ്ടു പ്രധാന ജനവിഭാഗത്തിന്റെ മാനസികമായ ഐക്യത്തിന് വിഘാതമായി തീർന്നിരിക്കുന്നുവെന്നതാണ് ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചത്.

രാജ്യവിഭജനം കലാപോന്മുഖമായ അന്തരീക്ഷമാണ് സൃഷ്ടിക്കുക എന്നത് ദീർഘദർശനം ചെയ്യാൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ വേളയിൽ അതിന്റെ ആരവങ്ങളിൽ പങ്കെടുക്കാതെ ബിഹാറിലും ബംഗാളിലും തുടരുന്ന രക്തച്ചൊരിച്ചിലുകൾ തടയാൻ ഗാന്ധിജി വ്യാപൃതനായത്. ഗാന്ധിജിയുടെ മനസ്സിനെ ആഴത്തിൽ ബാധിച്ച ഉത്കണ്ഠകളാണ് രാജ്മോഹൻ ഗാന്ധി ഗാന്ധിജിയുടെ സമാധാന സഞ്ചാരങ്ങളെ മുൻനിർത്തിയുള്ള ലേഖനത്തിൽ പകർത്തുന്നത്. ആകുലതകളിൽ ഒതുങ്ങുന്നതായിരുന്നില്ല ഗാന്ധിജിയുടെ സമാധാന അന്വേഷണം. രാഷ്ട്രത്തിന്റെ ഭാവി നേരിടേണ്ട വെല്ലുവിളികൾ എന്തായിരിക്കുമെന്ന ആലോചനകളാണ് ഗാന്ധിജിയെ മഥിച്ചിരുന്നത്. ഈയൊരു അവബോധമാണ് ശാന്തിയുടെയും സമാധാനത്തിന്റെയും അന്വേഷണങ്ങൾക്ക് പ്രേരകമാകേണ്ടത്.
'വിഭജനത്തിനു മുമ്പും പിമ്പും: ഗാന്ധിജിയുടെ അവസാന നാലു വർഷങ്ങൾ' എന്ന രാജ്മോഹൻ ഗാന്ധിയുടെ ലേഖനം തീർച്ചയായും വായിക്കേണ്ട ലേഖനമാണ്. സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഒട്ടേറെ വസ്തുതകൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഗാന്ധി ഏതുനിലയിലുള്ള ഇന്ത്യയാണ് സ്വപ്നം കണ്ടത് എന്നതുമുതൽ അക്കാലത്തെ രാഷ്ട്രീയ അതികായന്മാരുമായി നടത്തിയ സംവാദങ്ങളും പ്രതിപാദ്യമാകുന്നു. ആർ.എസ്.എസ് നേതാക്കളുമായി ഗാന്ധിജി നടത്തിയ സംഭാഷണവും വിവരിക്കുന്നുണ്ട്. ഗാന്ധിജിയുടെ സമാധാനന്വേഷണ സഞ്ചാരങ്ങളിൽനിന്നു തുടങ്ങി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ഒരു ലേഖനത്തിലാണ് ഈ സമാഹാരം കോർത്തിണക്കപ്പെട്ടിരിക്കുന്നത്.


ഗാന്ധിജിയുടെ സമാധാന അന്വേഷണ യാത്രകൾക്ക് രാഹുലിന്റെ യാത്രയുമായി സവിശേഷമായ ബന്ധമൊന്നുമില്ലെന്നു രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ തന്നെയും രാഹുൽ ഗാന്ധി ഈ യാത്രയിൽ ഉയർത്തിയ സ്നേഹത്തിന്റെ സന്ദേശത്തിൽ ഗാന്ധിയൻ മൂല്യബോധത്തിന്റെ തലങ്ങളുണ്ടായിരുന്നു. വെറുപ്പിന്റെ സൃഷ്ടിയായ സംഘർഷങ്ങളാൽ വിഭജിതവും സംഘർഷഭരിതവുമായ രാഷ്ട്രീയത്തെ ചെറുക്കുവാൻ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ആത്മത്യാഗത്തിന്റെയും സാമൂഹികവീക്ഷണും പടർത്തുക എന്നുദ്ദേശ്യത്തോടെയുള്ള യാത്രയുടെ ഏറ്റവും ഫലവത്തായ നിമിഷം ഒരുപക്ഷേ യാത്രക്കുശേഷം രാഹുൽ ഗാന്ധി നടത്തിയ മണിപ്പൂർ സന്ദർശനമായിരിക്കും.


മണിപ്പൂരിലെ സന്ദർശനത്തിനു രാഹുൽ ഗാന്ധിക്ക് ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നുവെന്നുള്ള വസ്തുത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. എങ്കിലും കലാപബാധിതരെ പുനരധിവസിപ്പിച്ചിരുന്ന ക്യാംപുകളിൽ സന്ദർശിച്ച രാഹുൽ ഗാന്ധി വ്യക്തമാക്കിയത് അവിടെ രാഷ്ട്രീയം പറയില്ല എന്നതാണ്. തുടർന്ന് മണിപ്പൂരിലെ യാഥാർഥ്യം മനസ്സിലാക്കാൻ വിവിധ രാഷ്ട്രീയ നേതാക്കളുടെ സംഘങ്ങളും അവിടെ സന്ദർശിക്കുകയുണ്ടായി. കക്ഷിരാഷ്ട്രീയ താൽപര്യങ്ങളാണോ പ്രധാനമായും പ്രതിഫലിപ്പിച്ചിരുന്നത് എന്നത് അവിടം സന്ദർശിച്ച രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നു മനസ്സിളക്കാവുന്നതേയുള്ളൂ. ഇതെഴുതുന്ന വേളയിലും മണിപ്പൂരിൽ നിന്നുള്ള പ്രധാന വാർത്ത കർഫ്യു ലംഘിച്ചു ഭൂരിപക്ഷ വിഭാഗം മാർച്ച് നടത്തിയെന്നാണ്. ഇപ്പോഴും അയവുവരാതെ സംഘർഷബാധിതമായി തുടരുന്ന മണിപ്പൂരിൽ രാഷ്ട്രീയാതീതമായി സമാധാനത്തിന്റെയും ശാന്തിയുടെയും പ്രവർത്തനങ്ങളാണ് നടക്കേണ്ടത്.

വടക്കുകിഴക്കിലെ അസമാധാനം


ഭരണകൂടത്തിന്റെ നിരുത്തരവാദിത്വം കലാപത്തിന് അനുകൂലമായ സ്ഥിതി സൃഷ്ടിക്കുകയാണ്. വടക്കുകിഴക്ക് ഇന്ത്യയുടെ പ്രദേശങ്ങളിൽ ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ട നാഗഭൂമിയിലെ സംഘർഷാവസ്ഥയ്ക്ക് നിദാനമായ വസ്തുതകൾ വിവരിക്കുന്ന ഒരു ലേഖനം ഈ സമാഹരത്തിലുണ്ട്. പ്രസിദ്ധ സാമൂഹിക ചിന്തക നന്ദിത ഹസ്കർ എഴുതിയ ലേഖനമാണിത്. ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങൾ എങ്ങനെ സംഘർഷത്തെ കൂടുതൽ സങ്കീർണമാക്കുന്നുവെന്നു ഇൗ ലേഖനത്തിൽ വ്യക്തമാകുന്നുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയുടെ ജീവിത യാഥാർഥ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അജ്ഞതയും എന്നാൽ അതു മറച്ചുവയ്ച്ചുകൊണ്ടു സ്വീകരിക്കുന്ന ഭരണകൂട നടപടികളും കലാപത്തിനു ഹേതുവായി മരുകയായിരുന്നുവെന്നു നന്ദിത ഹസ്കർ വിശദീകരിക്കുന്നു.


നന്ദിത ഹക്സറും അവരുടെ ജീവിത പങ്കാളിയായ നാഗപ്രദേശത്തുകാരനുമായ സെബാസ്റ്റിയാനുമായി ചേർന്ന് നടത്തിയ അനുരഞ്ജന പ്രവർത്തനങ്ങളുടെ വിവരങ്ങളും ഇതിൽ പ്രതിപാദ്യമാകുന്നു. ഇതിൽ നിന്നൊരു കാര്യം വ്യക്തമാകുന്നത് ഭരണകൂടത്തിന്റെ നിരവധി ഏജൻസികൾക്ക് സാധ്യമാകാത്ത അനുരഞ്ജനത്തിന്റെ പ്രവർത്തനങ്ങൾ പോസിറ്റിവായി തന്നെ നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരായ പ്രവർത്തകർക്ക് സാധിക്കുന്നുവെന്നുള്ളതാണ്. ഇത്തരത്തിലുള്ള വ്യക്തികളെ നമ്മൾ പല ഘട്ടങ്ങളിലും കണ്ടുമുട്ടുന്നുണ്ട്. മനുഷ്യവകാശത്തിന്റെ അവിഭാജ്യ ഘടകമായ സമാധാന ജീവിതം ഉറപ്പാക്കാനുള്ള നീതിക്കായി പോരാടുന്ന ഈ ഒറ്റപ്പെട്ട വ്യക്തികൾ പലപ്പോഴും ഭരണകൂടത്തിൻ്റെ പ്രതികാര നടപടികൾക്ക് വിധേയമായി ഒറ്റപ്പെട്ടു പോകാറുണ്ട്.


വ്യക്തിപരമായ ചെറുത്തുനിൽപിനുള്ള ആത്മപ്രചോദനം അവരിൽ ധാരാളമായി ഉണ്ടെങ്കിലും ഏറ്റവും നിന്ദ്യമായ ആക്രമണങ്ങൾക്കും തേജോവധങ്ങൾക്കും അവർ വിധേയമാക്കപ്പെടുന്നുവെന്നുള്ളതാണ്. അത്തരമൊരു വ്യക്തിത്വമാണ് ടീസ്റ്റ സ്റ്റെൽവാദിന്റെത്.

കലാപങ്ങളുടെ മുഖം


ടീസ്റ്റ സ്റ്റൽവാദിന്റെ ലേഖനം ഗുജറാത്തിനെക്കുറിച്ചാണ്. "ഗുജറാത്ത് 2002: മാനവികതയുടെ പൈതൃകം" എന്നാണ് ലേഖനത്തിന്റെ തലവാചകം. ഈ ലേഖനത്തിൽ ഗുജറാത്ത് മുസ്ലിം വിരുദ്ധ കലാപത്തിന്റെ ഇരുണ്ട നാളുകളിൽ ത്യാഗമനോഭാവത്തോടെ ധൈര്യം സംഭരിച്ചു തങ്ങളുടെ അയൽക്കാരും സുഹൃത്തുക്കളുമായ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നവരെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഒരു പ്രദേശം മൊത്തം വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന വീക്ഷണത്തെ അതിവർത്തിക്കുന്നതാണ് ഈ മനുഷ്യരുടെ ചെറിയ ചെറുത്തുനിൽപ്പിന്റെ വലിയ അനുഭവങ്ങൾ. പ്രചോദനദായകമാണ് ഈ അനുഭവങ്ങളൊക്കെ തന്നെ.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ രണ്ടു ഘട്ടത്തിൽ നടന്ന രണ്ടു വിഭാഗങ്ങൾക്കുനേരെയുള്ള വംശീയ ശുദ്ധീകരണത്തെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ ഈ സമാഹാരത്തിലുണ്ട്. ആദ്യത്തേത് ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ അറിവും സമ്മതവും ഒത്താശയോടെയും നടന്ന സിഖ് വിരുദ്ധ കലാപമാണ്. രണ്ടാമത്തേത് സമീപകാലത്തിൽ പൗരത്വ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ വേണ്ടി നടത്തിയ ആസൂത്രിത കലാപത്തെക്കുറിച്ചാണ്. ഈ രണ്ടു കലാപങ്ങളിലും മനുഷ്യത്വം പ്രധാനമായിക്കണ്ടു പ്രവർത്തിച്ച വ്യക്തികൾ നടത്തിയ പ്രവർത്തനങ്ങളും വിവരിക്കുന്നു.


ഡൽഹിയിൽ സമീപകാലത്തിൽ നടന്ന കലാപത്തിൽ ആരോഗ്യപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചതിന്റെ പേരിൽ കേസുകൾ നേരിടേണ്ടി വന്ന ഡോക്ടർ മുഹമ്മദ് അഹ്തഷം അൻവറിനെ പരിചയപ്പെടുത്തുന്നു. ഡോക്ടർ കഫീൽ ഖാനെ ഓർമിപ്പിക്കും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഈ ലേഖനം ക്രൂരമായ അതിക്രമങ്ങളെയും ഭരണകൂട ഏജൻസികളുടെ നിഷ്‌ക്രിയത്വത്തെയും കാണിച്ചു തരുന്നു. രാഹുൽ ബേദിയുടെ ലേഖനം സിഖ് വിരുദ്ധ വംശീയ ഉന്മൂലനത്തെകുറിച്ചാണ്.


രണ്ടു ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടും നീതി എത്ര അകാലത്താണെന്നു രാഹുൽ ബേദിയുടെ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമായി ഭരണകൂടം നൽകിയത് 2000 രൂപ മാത്രമാണ്. ഇതുപറഞ്ഞുകൊണ്ടു രാഹുൽ ബേദി നടത്തുന്ന ഒരു നീരീക്ഷണം തീർച്ചയായും നമ്മളെ നടുക്കും: "The State has absolved itself cheaply for its genocide."


വംശഹത്യ തടയാൻ കഴിയാതിരുന്ന ഉത്തരവാദിത്വത്തിൽനിന്ന് ഭരണകൂടം എത്ര നിസ്സാരമായാണ് ഒഴിഞ്ഞുമാറിയതെന്ന നടുക്കുന്ന നീരീക്ഷണം കൂടുതൽ നടുക്കം നൽകുന്നത് ബുൾഡോസറുകൾ കലാപത്തിനിരകളായവരുടെ കിടപ്പാടങ്ങൾക്കും ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കുനേരെ ഇരച്ചുകയറുന്ന വർത്തമാന സന്ദർഭം ഓർക്കുമ്പോഴാണ്. ഹരിയാനയിലെ നൂഹിൽ നടന്നത് വംശീയ ശുദ്ധീകരണമാണെന്നത് ബഹുമാനപ്പെട്ട കോടതിക്കു തന്നെ അനുഭവേദ്യമായതാണ്. കലാപം ആസൂത്രിതമായി നടപ്പാക്കുന്നത് രാഷ്ട്രീയമായി ലാഭകരമായ പദ്ധതിയാക്കുന്ന സാഹചര്യത്തിൽ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രവർത്തനങ്ങൾ എങ്ങനെ ഊർജ്വസലമായി നടപ്പാക്കാമെന്നു നമ്മൾ സൂക്ഷ്മതയോടെ മനസ്സിലാക്കേണ്ടത്.


മുസഫർനഗർ കലാപത്തെക്കുറിച്ചുള്ള ലേഖനം ഇത്തരത്തിൽ ദിശാബോധം നൽകുന്നതാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസഫർനഗറിൽ 2013 ലുണ്ടായ കലാപം പെട്ടെന്ന് സംഭവിച്ചതല്ല എന്നാണ് ആ പ്രദേശ വാസികൂടിയായ ശിവം മോഗ എഴുതുന്നത്. കലാപോന്മുഖമായ സാഹചര്യം വളർത്തിയെടുക്കപ്പെടുകയായിരുന്നു.
വെറുപ്പ് പടർത്തപ്പെടുകയായിരുന്നു. ഒടുവിൽ ഇത് കലാപത്തിലേക്ക് നയിക്കുന്നു. വിഭജന രാഷ്ട്രീയവും ജനങ്ങളുടെ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ക്രൂരമായ അക്രമത്തിൽ കലാശിക്കുന്നതിന് മുമ്പേ സൃഷ്ടിക്കപ്പെട്ടതാണെന്നു ശിവം മോഗ കുറിക്കുന്നു. ഇതിനിടയിലും വെറുപ്പിനെ അതിജീവിച്ചു മറ്റുള്ളവരെ സഹാനൂഭൂതിയോടെ സമീപിച്ചു അവരെ ചേരിതിരിവിന്റെ അന്ധകാരത്തിൽ പുറത്തുകൊണ്ടുവന്നവരെക്കുറിച്ചുള്ള പ്രതിപാദനം വെളിച്ചം പകരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago