HOME
DETAILS
MAL
ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
backup
August 25 2016 | 22:08 PM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പട്ടാമ്പി റോഡിലെ ഏഴോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണം പിടിച്ചെടുത്തു. ചോറ്, എണ്ണ, ചിക്കന്‍, ബീഫ്, നാരങ്ങ ഉപ്പിലിട്ടത്, സാമ്പാര്‍, ചിക്കന്‍ കറി, പൊറോട്ട, നിരോധിത പ്ലാസ്റ്റിക് എന്നിവയാണു പിടിച്ചെടുത്തത്. മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം നശിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തുകയും ചെയ്തു.
വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."