കോഴിക്കോട്- മലപ്പുറം അതിര്‍ത്തി പാലങ്ങള്‍ അടച്ചു
കോഴിക്കോട്- മലപ്പുറം അതിര്‍ത്തി പാലങ്ങള്‍ അടച്ചു
ചേലേമ്പ്ര: കോഴിക്കോട്-മലപ്പുറം ജില്ല അതിര്‍ത്തിയില്‍ പാലങ്ങള്‍ അടക്കുന്നു. ഫറോക്ക് മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന ചേലേമ്പ്ര പുല്ലിക്കടവ് ഉള്‍പ്പെടെയുള്ള പാലങ്ങളാണ് പൊലിസ് അടച്ചത്.
ചെറുവണ്ണൂരില്‍ യുവാവിന് നിപ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ സമ്പര്‍ക്കം പുലര്ത്തിയതായുള്ള റൂട്ട് മാപ്പ് പുറത്തുവന്നതോടെ മുനിസിപ്പാലിറ്റി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.
ചേലേമ്പ്രയുടെ സമീപ പ്രദേശമായ കോഴിക്കോട് ജില്ലയിലെ കടലുണ്ടി-ഫറോക്ക് മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന കല്ലംപാറ പാലവും അടച്ചിട്ടുണ്ട്. പെരുമുഖം ഭാഗത്ത് വിവിധ റോഡുകളും അടച്ചു. അടച്ച പാലങ്ങളില്‍ പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുമുഖം റോഡ് വഴി രാമനാട്ടുകര ഭാഗത്തേക്കും ഫറോക്ക് ഭാഗത്തേക്കും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര മതിയെന്നും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നും പൊലിസ് അറിയിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാണ്.
ബസുകള്‍ രാമനാട്ടുകരയില്‍ സര്‍വിസ് അവസാനിപ്പിച്ചു
കൊണ്ടോട്ടി: നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫറോക്കിലേക്കുള്ള ബസ് സര്‍വിസുകളെയും ബാധിച്ചു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച ഫറോക്കിലേക്ക് ബസുകള്‍ സര്‍വിസ് നടത്തരുതെന്ന പൊലിസ് നിര്‍ദേശപ്രകാരം കൊണ്ടോട്ടിയില്‍നിന്നുള്ള സര്‍വിസുകള്‍ രാമനാട്ടുകര വരെ മാത്രമായിരുന്നു. തിരിച്ചുള്ള യാത്രയും രാമനാട്ടുകരയില്നിന്നാണ് സ്വകാര്യ ബസുകള്‍ ആരംഭിച്ചത്. കൊണ്ടോട്ടിയില്‍നിന്ന് ഫറോക്കിലേക്കുള്ള 30ല്‍പരം സര്‍വിസുകളില്‍ ഇരുപത്തഞ്ചോളം സര്‍വിസുകളാണ് ശനിയാഴ്ച നടന്നത്. ഞായറാഴ്ചയും ഏതാനും ബസുകള്‍ മാത്രമാകും റൂട്ടില്‍ സര്‍വിസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."