HOME
DETAILS

കര്‍ണാടക ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ സവര്‍ക്കറുടെ ചിത്രമുള്ള ഫ്ളക്‌സ്

  
backup
October 07 2022 | 06:10 AM

national-savarkar-appears-again-on-bharat-jodo-yatra-poster12111

ബംഗളൂരു: കേരളത്തിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേ കര്‍ണാടക ഭാരത് ജോഡോ യാത്രയുടെ ഫഌക്‌സിലും സവര്‍ക്കറുടെ ചിത്രം. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്‌ളക്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരീസിന്റെ പേരിലുള്ള ഫ്‌ളക്‌സില്‍ രാഹുല്‍ നടക്കുന്നതിന്റെ ചിത്രത്തിനൊപ്പം കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണുള്ളത്. ഇതിന്റെ ബാക്ക്ഗ്രൗണ്ടിലായി സവര്‍ക്കറുടെ വലിയ ചിത്രവും ഫ്ളക്‌സിലുണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍, അത്തരമൊരു ചിത്രം പാര്‍ട്ടി വച്ചിട്ടില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാന്‍ ചില വര്‍ഗീയ കക്ഷികള്‍ സ്ഥാപിച്ച വ്യാജ ഫ്‌ളക്‌സാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  a day ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  a day ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  a day ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  a day ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  a day ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  a day ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  2 days ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  2 days ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  2 days ago